എല്ലാകാര്യത്തിലും കൊഴുപ്പുകൾ വില്ലനല്ല. ഈ കൊഴുപ്പുകൾ ഉണ്ടെങ്കിലേ ഓർമ്മശക്തി കൂടുകയുള്ളൂ.

ചില കുട്ടികളിൽ എത്ര തവണ പഠിച്ചാലും അല്ലെങ്കിൽ എന്തെങ്കിലും ഓർത്തു വച്ചാലും ഓർമ്മ നിൽക്കാറില്ല. അവർ ഒരുപാട് തവണ ട്രൈ ചെയ്യുന്നുണ്ടെങ്കിലും അവർക്ക് എത്ര ആലോചിച്ചിട്ടും, പഠിച്ചിട്ടും ഓർമ്മ വരാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇതു കുട്ടികളെ മാനസികമായും ക്ലാസ്സിൽ പരീക്ഷകൾക്ക് ആയാലും വളരെയധികം പിന്നിലേക്ക് ആക്കുന്നു. ആഹാര രീതിയിലും വരുത്താൻ പറ്റുന്ന ചില മാറ്റങ്ങൾ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കും.

ചാവി മറന്ന് വയ്ക്കുകയോ ഏതെങ്കിലും പുസ്തകം എടുക്കാൻ മറക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും ഹോംവർക്ക് തരുന്നത് ചെയ്യാൻ മറക്കുകയോ, ആരെങ്കിലും പഠിപ്പിച്ചുതന്ന കാര്യങ്ങൾ മറന്നു പോവുകയോ ചെയ്യുന്നത് മുന്നോട്ടുള്ള ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇങ്ങനെ ആളുകളുടെ ഇടയിൽ എപ്പോഴും മറക്കുന്നത് നമ്മളെ ഒരു മറവികാരൻ എന്ന രീതിയിൽ കളിയാക്കാൻ വരെ സാധ്യതയുള്ള ഒന്നാണ്.

അതുകൊണ്ടുതന്നെ കുട്ടികൾ ആയാലും മുതിർന്നവർ ആയാലും ഓർമ്മശക്തി കൂട്ടണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നവരാണ്. തലച്ചോറിന്റെ മുൻവശത്ത് വരുന്ന ഭാഗത്ത് പ്രധാനമായും മറ്റുള്ള ഭാഗങ്ങളെ വച്ച് നോക്കുമ്പോൾ കാര്യക്ഷമത കുറവാണ്. തലച്ചോറിനകത്തെ കോശങ്ങളെ ന്യൂറോൺ എന്ന് പറയുന്നു. ഈ നൂറോണകൾ തമ്മിലുള്ള സിഗ്നലുകൾ പാസ് ചെയ്യുമ്പോൾ ആണ് നമ്മൾക്ക് നമ്മുടെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നത്.

രണ്ടു നൂറോണകൾ തമ്മിലുള്ള സിഗ്നലുകൾ കൈമാറ്റം ചെയ്യപ്പെടുന്നതിന് വളരെയധികം പോഷക ഗുണങ്ങൾ ആവശ്യമാണ്. ഇതുപോലെ ആവശ്യത്തിന് ഉള്ള ഊർജ്ജവും പോഷകഗുണങ്ങളും ലഭിക്കാതെ വരുമ്പോൾ സിഗ്നലുകൾ കൈമാറ്റം ചെയ്യുന്ന വേഗതയിലും കുറവുകൾ വരുന്നു. തലച്ചോറിന്റെ മുൻഭാഗത്ത് നിന്നാണ് നമ്മൾക്ക് ആലോചിക്കാനോ അല്ലെങ്കിൽ എന്തെങ്കിലും തീരുമാനം എടുക്കുന്നതിനുള്ള സിഗ്നലുകൾ വരുന്നത്. ഇതേപോലെ തലച്ചോറിന്റെ എല്ലാ ഭാഗത്തും കാര്യക്ഷമത കുറഞ്ഞ വരുമ്പോഴാണ് നമ്മൾക്ക് അൽഷിമേഴ്സ് എന്ന അസുഖം വരുന്നത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top