നമ്മൾ വഴിയരികിൽ പലപ്പോഴായിട്ട് കണ്ടിട്ടുള്ളതാവും മുത്തിൾ അല്ലെങ്കിൽ കുടവൻ എന്നറിയപ്പെടുന്ന സസ്യത്തെ. സംസ്കൃതത്തിൽ ഇത് മണ്ഡൂക പർണി എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു കുഞ്ഞൻ വള്ളിച്ചെടിയാണ്. ഇത് താഴെ പടർന്നു പടർന്നാണ് പോവുക അധികം ഉയരം വയ്ക്കാറില്ല. ഇത് വളരെ ചെറുതാണെങ്കിലും ഇതിന്റെ ഔഷധഗുണങ്ങൾ നമ്മളെ വളരെയധികം അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
കുടവന്റെ 7 ഇലയും ഏഴ് കുരുമുളകും കൂടി ചവച്ചിറക്കുകയാണെങ്കിൽ മൈഗ്രേൻ ഉള്ള ദിവസം നല്ല ശമനം ലഭിക്കുന്നതാണ്. അതുപോലെതന്നെ കുടവന്റെ നീര് തേൻ ചേർത്ത് കഴിക്കുമ്പോൾ മൈഗ്രേൻ കുറയുന്നതാണ്. കുട്ടികൾക്ക് ഇതിന്റെ അര ടീസ്പൂൺ നീരും അര ടീസ്പൂൺ തേനും ചേർത്തു കൊടുക്കുകയാണെങ്കിൽ ബുദ്ധി വികസിക്കുന്നതിനും, ഓർമ്മശക്തി കൂടുന്നതിനും, നാഡി ഞരമ്പുകൾക്കു നല്ല ഉന്മേഷം നൽകുന്നതുവഴി കുട്ടികൾ നല്ല ഉഷാറാകുന്നു.
ഇതു മാത്രമല്ല ഭാവിയിൽ വരാൻ സാധ്യതയുള്ള പല അസുഖങ്ങളിൽ നിന്നും കുട്ടികളെ ഇത് സംരക്ഷിക്കുന്നു. ഇതിനെ 43 ദിവസം എടുത്തിട്ടാണ് ശരിക്ക് കഴിക്കേണ്ടത്. കുടവൻ പ്രധാനമായും സഹായിക്കുന്നത് തലച്ചോറിലെ പ്രവർത്തനങ്ങൾക്കു ആണ്. ഭക്ഷണം കഴിച്ച ഉടനെ ബാത്റൂമിൽ പോകാൻ തോന്നുന്ന പല ആളുകളും നമ്മുടെ ചുറ്റുമുണ്ട്. അവർക്കൊക്കെ കഴിക്കാവുന്ന നല്ലൊരു മരുന്നാണ് ഇത്.
ഇത് ദഹന പ്രക്രിയയെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. നല്ല ദഹനപ്രക്രിയയ്ക്ക് വേണ്ടി കുടവന്റെ ഇല രണ്ടോ മൂന്നോ ചവച്ചരച്ചു കഴിക്കേണ്ടതാണ് ദിവസവും. ഈ ചെടി മൂത്രാശയ സംബന്ധമായ രോഗങ്ങളായ മൂത്രക്കല്ല്, മൂത്രത്തിലെ പഴുപ്പ് എന്നിവയ്ക്കൊക്കെ വളരെ നല്ലതാണ്. മൂത്രത്തിലെ കല്ല് പോകാൻ കുടവന്റെ ഇല അരച്ചെടുത്തതിനുശേഷം രാത്രിയിൽ ഒരു കരിക്കിന്റെ മുകൾഭാഗം വെട്ടി അതിലേക്ക് ഇട്ട് പിറ്റേദിവസം കഴിക്കുക. ഇങ്ങനെ ഏഴു ദിവസം കഴിക്കുമ്പോൾ മൂത്രത്തിലെ കല്ല് മാറുന്നതായിരിക്കും. തുടർന്ന് വീഡിയോ കാണുക.