ഫാറ്റി ലിവർ ഒരു സമയത്തിന് മുന്നേ ചികിത്സിച്ചില്ലെങ്കിൽ കാര്യങ്ങൾ വഷളാകും.

ഫാറ്റി ലിവറിനെ കുറിച്ച് ഒട്ടുമിക്ക ആളുകളും കേട്ടിട്ടുണ്ടാവും. ലിവറിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയെയാണ് ഫാറ്റിലിവർ എന്നു പറയുന്നത്. നമ്മൾ വയറുവേദനയ്ക്ക് അല്ലെങ്കിൽ മറ്റെന്തെങ്കിലും അസുഖത്തിന് വൈറസ്കാൻ ചെയ്യുമ്പോൾ ആയിരിക്കും ലിവറിൽ ഫാറ്റ് ഉള്ള കാര്യം അറിയുന്നത്. സാധാരണയായി നമ്മുടെ ശരീരത്തിലെ തൊലികളുടെ അടിയിൽ കൊഴുപ്പ് അടിയാറുണ്ട്.

ഇതാണ് പ്രധാനമായും അമിതവണ്ണം ഉണ്ടാകുന്നതിനുള്ള കാരണം. തൊലികളുടെ അടിയിൽ കൊഴുപ്പ് അടിയുന്നതിനേക്കാൾ അപകടകരമായ അവസ്ഥയാണ് ആന്തരിക അവയവങ്ങളായ കരൾ എന്നിവയിൽ കൊഴുപ്പ് അടിയുന്നത്. ശരീരത്തിലെ ആവശ്യമില്ലാത്ത വേസ്റ്റുകൾ എല്ലാം റിമൂവ് ചെയ്തു രക്തം ശുദ്ധീകരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനം ചെയ്യുന്ന അവയവമാണ് കരൾ.

ലിവറിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് അതിന്റെ കോശങ്ങൾ നശിച്ചു പോയാലും അതിന് വീണ്ടും ഉണ്ടാകാൻ കഴിയും എന്നുള്ളതാണ്. അതുകൊണ്ട് ലിവറിനെ ഒരു പരിധിവരെയൊക്കെ ഡാമേജ് ഉണ്ടായാലും അത് തിരിച്ച് ഉണ്ടാവുന്നതാണ്. എന്നാൽ ഒരു പരിധിയിൽ കൂടുതൽ ഡാമേജ് ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ കരളിനെ തിരിച്ചു കൊണ്ടു വരാൻ പറ്റില്ല. അത് ഒരു ലിവർ ഡിസീസിലേക്ക് പോകാൻ സാധ്യതയുണ്ട്.

ലിബറിൽ ഫാറ്റ് അടിഞ്ഞു കൂടുമ്പോൾ ആദ്യത്തെ കുറച്ചുനാളൊക്കെ ലിവർ റീജനറേഷൻ ചെയ്തു അപകട അവസ്ഥ തരണം ചെയ്യും. ഈ സമയങ്ങളിൽ രോഗിക്ക് യാതൊരു ലക്ഷണവും ഉണ്ടാകില്ല. പക്ഷേ ഇതേ സമയം വേറൊരു അസുഖത്തിന്റെ ഭാഗമായി എന്തെങ്കിലും ടെസ്റ്റ് ചെയ്യുമ്പോൾ ആയിരിക്കും നമ്മൾ ഫാറ്റി ലിവർ കണ്ടുപിടിക്കുക. കുറച്ചുകൂടി കഴിയുമ്പോൾ ലിവറിന്റെ കോശങ്ങൾ നശിച്ചു വരുമ്പോൾ കോശങ്ങളുടെ അകത്തിരിക്കേണ്ട ചില എൻസൈമുകൾ ബ്ലഡിലേക്ക് വരാൻ തുടങ്ങും. തുടർന്ന് വീഡിയോ കാണുക.

Scroll to Top