ഒത്തിരിയേറെ ആളുകളിൽ ഉള്ള പ്രശ്നം തന്നെയാണ് കരൾ വീക്കം. ഇന്നത്തെ കാലത്ത് ഫാറ്റി ലിവർ ഇല്ലാത്തവർ വളരെ കുറവാണ്. 18 വയസ്സിനു മുകളിലേക്കുള്ള 95% ആളുകളിലും ഫാറ്റിലിവർ കാണപ്പെടുന്നു. പക്ഷേ ഇങ്ങനെ ഫാറ്റി ലിവർ ഉണ്ടെങ്കിലും അതിന്റെ ഗ്രേഡ് വ്യത്യാസപ്പെട്ടിരിക്കുന്നു.ചില ആളുകളുടെ ശരീരം കണ്ടുകഴിഞ്ഞാൽ ഡോക്ടർമാർക്ക് അവർക്ക് ഫാറ്റ് ലിവർ ഉണ്ടോ ഇല്ലയോ എന്നുള്ളത് ക്ലിനിക്കൽ എക്സാമിനേഷിനിലൂടെ തന്നെ അറിയാൻ പറ്റും.
അമിതമായിട്ടുള്ള വണ്ണം കൈകാലുകളിൽ നിറം വ്യത്യാസം എന്നിവയാണ് പെട്ടെന്ന് തന്നെ എടുത്തെറിയുന്നത്. അൾട്രാ സൗണ്ട് സ്കാനിങ് വഴി നമ്മൾക്ക് ഫാറ്റിലിവർ ഉണ്ടോ ഇല്ലയോ എന്നുള്ളത് അറിയാൻ പറ്റുകയും ഏത് ഗ്രേഡ് ആണ് വരുന്നത് എന്ന് അറിയാനും സാധിക്കും. ചിലർ ഇത് നിസ്സാരം കാര്യമാണ് എന്ന് വിചാരിച്ച് മരുന്നൊന്നും കഴിക്കാതെ അവഗണിക്കുകയാണ് ചെയ്യാറ്.
എന്നാൽ ഫാറ്റിലിവർ ഉണ്ടെങ്കിൽ ഒട്ടുമിക്ക അസുഖങ്ങൾ കൂടുന്നതിന് സാധ്യതയുണ്ടാക്കുന്ന ഒന്നാണ്. ചില ഷുഗർ പേഷ്യന്റുകൾ പറയുന്നത് കാണാം ഞാൻ കൃത്യമായ ഇടവേളകളിൽ ഇൻസുലിൻ കുത്തിവെപ്പ് നടത്തുന്നുണ്ട്, വ്യായാമം ചെയ്യുന്നുണ്ട്, കൃത്യമായി ഡയറ്റ് നോക്കുന്നുണ്ട്, മരുന്നുകളും കൃത്യമായി കഴിക്കുന്നുണ്ട് എങ്കിലും ഷുഗർ കുറയുന്നില്ല എന്നൊക്കെ. ഇങ്ങനെ ഉണ്ടാവുന്നത് ഫാറ്റ് ലിവർ ശരീരത്തിൽ കൂടുമ്പോഴാണ്.
ഫാറ്റി ലിവർ ശരീരത്തിൽ കൂടുമ്പോൾ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും വ്യത്യാസം വരികയും അത് പല രോഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.ഫാറ്റിലിവർ ഉള്ളവർക്ക് തൈറോയ്ഡ് അസുഖങ്ങൾ വരുന്നത് ലിവർ ശരിയായ രീതിയിൽ ഫംഗ്ഷൻ നടത്താത്തതുകൊണ്ടാണ്. തൈറോയ്ഡിനെ അതിന്റെ ഹോർമോണുകളെ ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ കരളിന്റെ സഹായം ആവശ്യമുണ്ട്. തുടർന്ന് വീഡിയോ കാണുക.