വെളുത്തുള്ളിയും തേനും ഉപയോഗിച്ചുള്ള മിശ്രിതത്തിന്റെ ഗുണങ്ങൾ ഇപ്പോളും ഒട്ടുമിക്ക ആളുകൾക്കും അറിയുകയില്ല. ഇതുണ്ടാക്കുന്നതിനായി നമുക്ക് വേണ്ടത് രണ്ട് അല്ലി വെളുത്തുള്ളിയാണ്. വെളുത്തുള്ളി നല്ല രീതിയിൽ ചെറുതാക്കി കട്ട് ചെയ്യുക. ഇങ്ങനെ ചെറിയ കഷണങ്ങൾ ആക്കുമ്പോൾ അത് കൂടുതലായി അലിയാൻ സാധ്യത കൂടുകയും കൂടുതൽ ഔഷധഗുണം ലഭിക്കുകയും ചെയ്യുന്നു.
ഇത് പച്ചയോടെ കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അല്ലെങ്കിൽ താല്പര്യം ഇല്ലാത്തവർക്ക് ചുട്ടു കഴിക്കാവുന്നതും ആണ്. ഇങ്ങനെ ചെറുതാക്കി അറിഞ്ഞതിനുശേഷം ഇതിലേക്ക് തികച്ചും ഒറിജിനൽ ആയിട്ടുള്ള തേൻ തന്നെ ചേർക്കുക. മായം കലർന്നിട്ടുള്ള തേൻ ആണ് എന്ന് സംശയമുണ്ടെങ്കിൽ ചേർക്കാതിരിക്കുക. മായം കലന്നതാണ് ഉപയോഗിക്കുന്നതെങ്കിൽ നമ്മൾക്ക് ഇതിന്റെ റിസൾട്ട് ശരിയായ രീതിയിൽ കിട്ടുന്നതല്ല.
ഇങ്ങനെ ചെറുതാക്കി അരിഞ്ഞ് വെളുത്തുള്ളിയിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് കുറച്ചു നേരം കുതിർത്താൻ വയ്ക്കുക. കൂടുതൽ ദിവസം ഉപയോഗിക്കണം എന്ന് ആഗ്രഹം ഉള്ളവർക്ക് കൂടുതൽ തേനിൽ കൂടുതൽ വെളുത്തുള്ളി അരിഞ്ഞിട്ടിട്ട് ഇങ്ങനെ കഴിക്കാവുന്നതാണ്. എല്ലാദിവസവും വെളുത്തുള്ളിയും അരിഞ്ഞ് ഇങ്ങനെ തേൻ ചേർത്തു ഉണ്ടാക്കുമ്പോൾ അത് നമുക്ക് സമയ നഷ്ടമാണ്.
ഒരൊറ്റ ദിവസം തന്നെ കുറെ നാളത്തേക്കുള്ളത് ഉണ്ടാക്കി വയ്ക്കുന്നത് വളരെ നല്ലരീതിയാണ്. ഇങ്ങനെ വെളുത്തുള്ളിയും തേനും കൂടി ഉപയോഗിക്കുമ്പോൾ ചെറുപ്പക്കാരിലും വയസ്സായവരിലും കണ്ടു വരുന്ന ഹൃദയസംബന്ധമായ രോഗങ്ങൾ ഇല്ലാതാക്കാൻ സാധിക്കുന്നു. എന്തു കഴിച്ചാലും നെഞ്ചരിച്ചിൽ അല്ലെങ്കിൽ ഗ്യാസ് എന്നിവ ഉണ്ടാവുന്നവർക്ക് ഇത് വളരെ നല്ലൊരു മരുന്നാണ്. അങ്ങനെയുള്ളവർ ഭക്ഷണത്തിന് മുൻപ് അല്ലെങ്കിൽ ശേഷമോ ഇത് കഴിക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് തുടങ്ങിയാൽ നിങ്ങൾക്ക് മനസ്സിലാവും നിങ്ങൾക്ക് പിന്നീട് ഏതു ഭക്ഷണം വേണമെങ്കിലും കഴിക്കാം എന്ന്. തുടർന്ന് വീഡിയോ കാണുക.