സാധാ ചീരയ്ക്ക് പകരം മായൻ ചീര ഉപയോഗിക്കൂ ഔഷധഗുണങ്ങൾ ഏറെ.

മദ്യം അമേരിക്കയിലാണ് ഈ മായൻ ചീര എന്ന സസ്യത്തിന്റെ ഉത്ഭവം കണക്കാക്കപ്പെടുന്നത്. മായൻ വർഗ്ഗക്കാരുടെ അമ്പലങ്ങളുടെ പരിസരങ്ങളിലാണ് കൂടുതലായും ഈ ചീര കണ്ടുവരുന്നത്. മായൻ വർഗ്ഗക്കാരുടെ പാരമ്പര്യ ചികിത്സാരീതിയിലുള്ള ഒരു ഔഷധച്ചെടിയാണ് മായൻ ചീര. ഇതിന്റെ ശാസ്ത്രനാമം നിഡോസ് കോളസ് ചായമൻസ എന്നാണ്. ഇതിനെ മെക്സിക്കൻ ചീര അല്ലെങ്കിൽ മെക്സിക്കൻ മരച്ചീര എന്നൊക്കെ വിളിക്കപ്പെടുന്നു.

സാധാരണയായി നമ്മുടെ നാട്ടിൻപുറത്ത് കണ്ടുവരുന്ന ചീരകളെക്കാളും 3 ഇരട്ടി ഔഷധഗുണമാണ് ഈ ചീരയിൽ ഉള്ളത്. മായൻ ചീരയുടെ ഒരു പ്രത്യേകത എന്തെന്ന് വെച്ച് കഴിഞ്ഞാൽ ഒരിക്കൽ നട്ടുകഴിഞ്ഞാൽ കാലാകാലങ്ങളോളം നിത്യഹരിതമായി നിൽക്കുമെന്നുള്ളതാണ്. കേരളത്തിൽ ഇപ്പോൾ ഈ ചീര കൂടുതലായി കണ്ടുവരുന്നുണ്ട്. ഈ ചീരക്ക് കേരളത്തിന്റെ കാലാവസ്ഥ അനുയോജ്യമാണ്.

അതുകൊണ്ടുതന്നെ വീട്ടിൽ ഇത് ഒരു തണ്ട് നടുകയാണെങ്കിൽ നമ്മൾക്ക് കാലാകാലം ഇതിന്റെ ഇല ഉപയോഗിക്കാവുന്നതാണ്. രക്തസമ്മർദ്ദം പ്രമേഹം കിഡ്നിയിലെ കല്ല് തുടങ്ങിയിട്ട് ധാരാളം രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് മായൻ ചീര. ഇത് ദഹനത്തെ സഹായിക്കുന്നു, കാഴ്ചശക്തി വർധിപ്പിക്കുന്നു, രക്തയോട്ടം കൂട്ടുന്നു, വെരിക്കോസ് വെയിൻ എന്ന രോഗത്തെ തടയാൻ കഴിയുന്നു, കൊളസ്ട്രോൾ ഇല്ലാതാക്കുന്നു.

ഇതൊക്കെ കൂടാതെ ഭാരം കുറയാൻ സഹായിക്കുന്നു എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും സഹായിക്കുന്ന. ഈ ചീരയുടെ ഇല കറി വയ്ക്കണമെങ്കിൽ കുറച്ചു ശ്രദ്ധിക്കാനുണ്ട്. കാരണം ഇതിന്റെ ഇലയിൽ വിഷാംശമുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒരു 20 മിനിറ്റോളം വെള്ളത്തിൽ ഇട്ട് ചൂടാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ഇങ്ങനെ വെള്ളത്തിലിട്ട് ചൂടാക്കുമ്പോൾ അതിന്റെ വിഷാംശം ഇല്ലാതാകുന്നു. ഇതിന്റെ ഇല പച്ചക്ക് കഴിക്കാൻ ഒരിക്കലും പാടില്ല. തുടർന്ന് വീഡിയോ കാണുക.

Scroll to Top