ദിവസവും ഒരു മുട്ട കഴിച്ചാൽ മതി ആരോഗ്യവാനായി ഇരിക്കാൻ. മുട്ടയുടെ ഗുണങ്ങൾ കണ്ടു നോക്കൂ.

നമുക്ക് വലിയ ചെലവില്ലാതെ ഭൂരിഭാഗം പോഷണങ്ങളും ഒറ്റ സമയം കൊണ്ട് കിട്ടുന്നത് മുട്ട വഴിയാണ്. മുട്ടയിൽ അത്ര അധികം വൈറ്റമിനുകളും പോഷക ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ചില ആളുകൾക്ക് താറാമുട്ട അധികം ഇഷ്ടപ്പെടുന്നില്ല കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് കോഴിമുട്ട അല്ലെങ്കിൽ കുട്ടികൾ ഉപയോഗിക്കുന്നത് കാടമുട്ട എന്നിങ്ങനെയുള്ളതാണ്. കോഴിമുട്ട സ്കിന്നിനും മുടിക്കും വളരെ നല്ലതാണ്.

മുട്ടയിൽ അടങ്ങിയിട്ടുള്ളത് നല്ല കൊളസ്ട്രോൾ ആണ്. 85% നമ്മൾ ഭക്ഷണത്തിൽ നിന്നല്ല നമ്മുടെ ശരീരത്തിലുള്ള കൊഴുപ്പ് കൂടുന്നത്. നമ്മൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റ് മാറി കൊഴുപ്പിലേക്ക് മാറുമ്പോഴാണ് കൊളസ്ട്രോൾ കൂടുന്നത്. നമ്മൾ ചോറ് ചപ്പാത്തി ബേക്കറി സാധനങ്ങൾ എന്നിവ ഒഴിവാക്കി മുട്ട കഴിക്കുകയാണെങ്കിൽ കുഴപ്പമില്ല. അല്ലാതെ ഇവരോടൊക്കെ ഒപ്പം മുട്ട കഴിച്ച് കൊളസ്ട്രോൾ കൂടി എന്ന് പറയുന്നതിൽ അർത്ഥമില്ല.

ചില ശരീര പ്രകൃതിക്ക് മുട്ട യോജിക്കുന്നതല്ല. മുട്ടയുടെ വെള്ളയിലും മഞ്ഞയിലും പ്രോട്ടീൻ ഉള്ളതാണ്. മഞ്ഞയിൽ കൊഴുപ്പ് ഉണ്ടെന്നു പറഞ്ഞ് ഒട്ടുമിക്ക ആളുകളും അത് ഒഴിവാക്കാറുണ്ട്. വ്യായാമം ചെയ്യുന്നവരും ജിമ്മിന് പോകുന്നവരും മുട്ടയുടെ വെള്ളയാണ് കൂടുതൽ ഉപയോഗിക്കുന്നത്. മൊട്ട പരമാവധി പച്ചക്ക് കഴിക്കാതിരിക്കുക. അത് ചിലപ്പോൾ ശർദിക്കാനോ അല്ലെങ്കിൽ വേറെന്തെങ്കിലും കാരണത്തിലേക്ക് എത്തിക്കാം.

ഹാഫ് ബോയിൽ ചെയ്ത് ഉപയോഗിക്കുന്നത് കുഴപ്പമില്ലാത്ത കാര്യമാണ്. മുട്ട വളരെയധികം വേവിക്കുമ്പോൾ അത് ചിലപ്പോൾ പച്ച കളറിലേക്ക് മഞ്ഞ കളറിലേക്കോ അതിന്റെ കരുമാറുന്നത് കാണാം. കൂടുതലായി വേവിക്കുമ്പോൾ അത് തേയിക്കാൻ സമയം കൂടുതൽ എടുക്കുന്നതായിരിക്കും. തുടർന്ന് വീഡിയോ കാണുക.

Scroll to Top