മതിൽപ്പച്ച അല്ലെങ്കിൽ പീലിയാ മൈക്രോഫിലാ എന്നു പറയുന്ന ചെടി നമ്മൾ നമ്മുടെ വീടുകളുടെ മതിലുകളിലും മറ്റും കാണാറുള്ളതാണ്. യാതൊരു വിലയും കൽപ്പിക്കാതെ നമ്മൾ ഈ ചെടികളെ പരിഗണിക്കാറില്ല. ഈ ചെടിയെ നല്ലൊരു അലങ്കാര സസ്യമായി വളർത്താവുന്നതാണ്. ആമസോണിൽ ഈ ചെടിക്ക് വളരെയധികം വിലയുണ്ട്. നമ്മൾ നമ്മുടെ വീടുകളിൽ വെറുതെ നശിപ്പിച്ചു കളയുന്ന ഒന്നാണ് ഇത്.
ഈ ചെടിക്ക് യാതൊരു പരിചരണവും കൊടുക്കേണ്ട ആവശ്യം വരുന്നില്ല അതുകൊണ്ട് തന്നെ നമുക്ക് മതിലുകളിലോ ചെടിച്ചട്ടികളിലോ വളർത്താവുന്നതാണ്. ഹാങ്ങിങ് പോട്ടുകളിലും സെറാമിക് പോട്ടുകളിലും ഉപയോഗിച്ച് കണ്ടുവരുന്നു. ആമസോണിൽ ഈ ചെടിക്ക് ഏകദേശം വരുന്നത് 17.9 ഡോളറാണ്. ഈ പ്ലാന്റ് വീട്ടിലുണ്ടാക്കുന്നതിന് സാധാരണ രീതിയിലുള്ള പോട്ട് എടുത്ത് അതിൽ പോട്ടിംഗ് മിക്സ്ചർ നിറച്ച് ഈ ചെടി കട്ട് ചെയ്ത് എടുത്ത് ഇതിൽ നടുന്നത് അലങ്കാരത്തിന് ഉപയോഗിക്കാവുന്നതാണ്.
ഇതുകൊണ്ട് ടെററിയും ഉണ്ടാക്കിയെടുക്കാവുന്നതാണ്. നമ്മുടെ ചുറ്റും കണ്ടുവരുന്ന മധുരകളിൽ ഉള്ള ഇത് വേരോടുകൂടി പറിച്ച് നടാവുന്നതാണ്. ഈ ചെടിയെ നമുക്ക് പോട്ടിംഗ് പ്ലാന്റ് ആക്കിട്ടോ അല്ലെങ്കിൽ ഹാങ്ങിങ് പ്ലാന്റ് ആക്കിട്ടോ അല്ലെങ്കിൽ മുറ്റത്ത് വിരിക്കുന്നതിനു ഉപയോഗിക്കുന്നു. ചില ആളുകൾ മതിലുകളിൽ മുഴുവനായും ഇത് വളർത്തി ഒരു പച്ചപ്പ് നിറയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നു.
ഇത് വളർത്തുന്നതിനായി പോട്ടിംഗ് മിക്സ്ചർ തയ്യാറാക്കുന്നതിന് ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ml ഹ്യൂമിക് ചേർത്ത് നല്ലോം കലക്കിയിട്ട് ഒരു ചെടിക്ക് 100 എം എൽ എന്ന രീതിയിൽ തളിച്ചു കൊടുക്കാവുന്നതാണ്അതിനുശേഷം ഒരാഴ്ച തണലത്ത് ഇതിനെ ശുശ്രൂഷിച്ചിട്ട് വേണം വെയിലത്തേക്ക് മാറ്റാൻ. ചെടികളിൽ മഞ്ഞനിറത്തിൽ ഇലകൾ വരുകയോ അല്ലെങ്കിൽ വേര് പിടിക്കാതിരിക്കുകയോ ചെയ്യുമ്പോഴും നമുക്ക് ഹുമിക് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.