ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ പലതരത്തിലുള്ള ചർമ്മ രോഗങ്ങൾ കാണാറുണ്ട് അതിൽ വളരെ പ്രധാനപ്പെട്ടതാണ് മുഖക്കുരു എന്ന് പറയുന്നത് മറ്റൊന്നാണ് വട്ടച്ചൊറി സോറിയാസിസ് പോലെയുള്ള ഒരുപാട് ചർമ്മരോഗങ്ങൾ ഇന്ന് നിലവിലുണ്ട്. അതിന് ശരിയായ ചികിത്സ ആവശ്യമാണ് അതുപോലെ ഒരു പരിധിവരെ നിയന്ത്രിച്ച് നിർത്തേണ്ടതും വളരെ അത്യാവശ്യമാണ്.
ഇതുപോലെ വരുന്ന സമയത്ത് നിങ്ങൾ വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന കറ്റാർവാഴയുടെ ജെല്ല് എടുത്ത ശേഷം ആ ഭാഗത്ത് തേക്കുക അത് ഒരു പരിധി വരെ ഡ്രൈ സ്കിൻ മാറ്റുന്നതിന് സഹായിക്കും. മറ്റൊരു പ്രധാന പ്രശ്നമാണ് ഫംഗൽ ഇൻഫെക്ഷൻ അതിൽ തന്നെ വട്ടച്ചൊറി വളരെ വ്യാപകമായി കാണുന്നതാണ്. ശരീരത്തിന്റെ മടക്കുകളിൽ ആയിരിക്കും വിയർപ്പ് കാരണം ഈ പ്രശ്നം കൂടുതലായിട്ട് വരുന്നത്.
അതുകൊണ്ട് മാത്രമല്ല ഇത് പെട്ടെന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നു പിടിക്കുകയും ചെയ്യും അതുകൊണ്ടാണ് എല്ലാവർക്കും ഇത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഇത് തുടക്കത്തിലുള്ള അവസ്ഥയിലാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മാറ്റാൻ സാധിക്കും അതിനുവേണ്ടി ശുദ്ധമായ മഞ്ഞൾപൊടി വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് അവിടെ തേച്ചാൽ.
എത്ര പെട്ടെന്ന് മാറി പോകുന്നതായിരിക്കും ഏതു പ്രായത്തിലുള്ളവർക്കും ഇത് ചെയ്യാം വെറുതെ തേച്ച് പിടിപ്പിച്ചാൽ മാത്രം മതി ആരും അത് കൈകൊണ്ട് മസാജ് ചെയ്യാനും അവിടെ ഉരച്ചു നോക്കാനോ പാടില്ല അങ്ങനെ ചെയ്താൽ പെട്ടെന്ന് മറ്റു ഭാഗങ്ങളിലേക്ക് പകർന്നു പോകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.