പണ്ട് ഗുരുവായൂർ ക്ഷേത്രത്തിന്റെ പരിസരത്ത് അസാമാന്യ ശരീരമുള്ള വ്യക്തി ജീവിച്ചിരുന്നു. അദ്ദേഹത്തിന് വിദ്യാഭ്യാസം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട പല ജോലികളും ചെയ്തായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. അദ്ദേഹത്തിന് മദ്യപാനശീലവും ഉണ്ടായിരുന്നു ക്ഷേത്രത്തിലെ എല്ലാവർക്കും ഇദ്ദേഹത്തെ പേടിയായിരുന്നു കാരണം അത്രയും വലിയ ശരീരവും ദേശക്കാരനും ആയിരുന്നു അദ്ദേഹം.
എല്ലാം കഴിഞ്ഞാൽ അദ്ദേഹത്തിന് ഭക്ഷണം ക്ഷേത്രത്തിൽ നിന്നും നൽകുമായിരുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന്റെ മറ്റൊരു വിനോദം എന്നു പറയുന്നത് ക്ഷേത്രക്കുളത്തിൽ ഇറങ്ങി നിൽക്കുക എന്നതായിരുന്നു മാത്രമല്ല ക്ഷേത്രക്കുളത്തിലെ മീനുകളെയെല്ലാം ചുട്ടു തിന്നുന്നതിനു വേണ്ടിയാണ് ഇതുപോലെ ചെയ്തിരുന്നത് ഒരു ദിവസം അവിടത്തെ മേൽശാന്തി കുളിക്കാനായി കുളത്തിലേക്ക് ഇറങ്ങിയപ്പോൾ കാണുന്ന കാഴ്ച ഇയാൾ മീനുകളെ പിടിക്കുന്നതാണ്.
അത് ചെയ്യരുത് അത് ഭഗവാന്റെ ആശ്രിതവത്സരാണ് എന്നെല്ലാം പറഞ്ഞിട്ട് പോലും അദ്ദേഹം അത് കേട്ടില്ല എന്നാൽ വളരെയധികം വിഷമിച്ചു അന്ന് രാത്രി കിടന്നുറങ്ങിയ മേൽശാന്തിക്ക് ഉറങ്ങാൻ സാധിച്ചില്ല അദ്ദേഹം മീനുകളെ ഓർത്ത് ഭഗവാനോട് പ്രാർത്ഥിച്ചു എന്നാൽ പിറ്റേദിവസം സംഭവിച്ചത് ആയിരുന്നു അൽഭുതം അദ്ദേഹം പതിവുപോലെതന്നെ മീനുകളെ പിടിക്കാൻ വേണ്ടി ക്ഷേത്രക്കുളത്തിൽ ഇറങ്ങി.
അവിടെ ഒരു പ്രത്യേക ഉണ്ടായിരുന്നു അതിന്റെ ചിറകുകൾ ബ്ലേഡ് പോലെയായിരുന്നു ഒരെണ്ണത്തിനെ പിടിച്ച് അദ്ദേഹം വായിൽ കടിച്ചുപിടിച്ച് അടുത്തതിനെ പിടിക്കാൻ വേണ്ടി വെള്ളത്തിലേക്ക് ഇറങ്ങാൻ നോക്കിയതാണ് പക്ഷേ അപ്പോഴേക്കും ആമീൻ അദ്ദേഹത്തിന്റെ വായിലൂടെ ഉള്ളിലേക്ക് പോയി ആ മീൻ പോയ സ്ഥലങ്ങളെല്ലാം തന്നെ ബ്ലേഡ് കൊണ്ട് മുറിഞ്ഞത് പോലെ ആയി അദ്ദേഹം ചോര വാർന്ന് മരിച്ചു വീഴുകയാണ് ഉണ്ടായത്.