നിങ്ങളുടെ കുടലിൽ നല്ല ബാക്ടീരിയകളുടെ അളവ് കൂടാൻ ഇങ്ങനെ ചെയ്യൂ.

നമ്മുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണം നമ്മൾ കഴിക്കുന്നുണ്ട് എന്നാൽ നമ്മുടെ ശരീരത്തിൽ കൂടുതലായി ഉള്ളത് ബാക്ടീരിയകൾ വൈറസുകൾ എന്നിവയെല്ലാമാണ്. കാരണം അവ നന്നായി പ്രവർത്തിച്ചാൽ മാത്രമേ നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുകയുള്ളൂ. അവയ്ക്ക് വേണ്ടിയിട്ടുള്ള ഭക്ഷണങ്ങൾ നമ്മൾ കഴിക്കുന്നുണ്ടോ എന്ന് മാത്രം ചിന്തിച്ചാൽ മതി.

നമ്മുടെ എല്ലുകൾക്കും പ്രതിരോധശക്തിക്കും തലച്ചോറിന്റെ വളർച്ചയ്ക്കും മുടിയുടെ വളർച്ചക്കും എല്ലാം തന്നെ നമ്മൾ അതിനനുസരിച്ചുള്ള ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. എന്നാൽ നമ്മുടെ ശരീരത്തിലെ എല്ലാ കാര്യങ്ങളും അതായത് ഓരോ പ്രവർത്തനങ്ങളെയും ഓരോ വളർച്ചയെയും സഹായിക്കുന്നത്. നമ്മുടെ ശരീരത്തിലുള്ള ബാക്ടീരിയകളാണ് ആ ബാക്ടീരിയകൾ നല്ല രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിനും പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുപോകും.

ആമവാതം സോറിയാസിസ് എന്നിവയെല്ലാം തന്നെ കുടലുമായി ബന്ധപ്പെട്ടതാണ്. ആ കുറെ നാളുകളായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നവർക്ക് എല്ലാം തന്നെ പ്രോബയോട്ടിക്കുകൾ കുറയാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ശരീരത്തിൽ പ്രോബയോട്ടിക്കുകൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.

അതിൽ പ്രധാനപ്പെട്ടതാണ് പുളി അധികം ഇല്ലാത്ത തൈര് അതുപോലെ പഴംകഞ്ഞി. പ്രോബയോട്ടിക് മരുന്നുകളുടെ രൂപത്തിൽ കഴിക്കുന്നതിനേക്കാൾ ഭക്ഷണത്തിൽ അത് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതായിരിക്കും ഏറെ നല്ലത്. ഭക്ഷണം തന്നെ മരുന്നായി കഴിക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത്. അതുപോലെ മിതമായ അളവിൽ അച്ചാർ ഉപ്പിലിട്ട പച്ചക്കറികൾ എന്നിവയെല്ലാം തന്നെ കഴിക്കുന്നത് വളരെ നല്ലതാണ്.

Scroll to Top