തമിഴ്നാട്ടുകാരുടെ ആരോഗ്യത്തിന്റെ രഹസ്യം ഈ കുഞ്ഞൻ തക്കാളിയാണ്.

ഭക്ഷണരീതികൾ പല നാട്ടിലും പല രീതിയിലാണ്. തമിഴ്നാട്ടിലെ പല ഭക്ഷണങ്ങളും നമ്മുടെ നാട്ടിൽ ഭക്ഷണമായി ഉപയോഗിക്കാറില്ല. നമ്മൾക്കറിയാം നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്നവരിൽ പകുതിയിൽ ഏറെ ആളുകളും തമിഴ്നാട്ടിൽ നിന്നും ഉള്ളവരാണ്. ഇവർ എല്ലാ ദിവസവും ജോലിക്ക് വരും രാവിലെ മുതൽ വൈകുന്നേരം വരെ നല്ലപോലെ പണിയെടുക്കുന്നു. എന്നാൽ മലയാളികൾക്ക് ജോലിസമയത്ത് ആരോഗ്യ കുറവായിരിക്കും.

ഇതിന് പ്രധാനമായി കാരണം പറയുന്നത് തമിഴ്നാട്ടുകാരുടെയും മലയാളികളുടെയും ഭക്ഷണരീതി തന്നെയാണ്. അവരുടെ പല നാടൻ ഭക്ഷണങ്ങളും നമ്മുടെ ഭക്ഷണമല്ല എന്നാണ് ഇതിന് പ്രധാന കാരണം. അതുപോലെ തമിഴ്നാട്ടിൽ കൂടുതലായി ഉപയോഗിച്ച് വരുന്ന ഒരു ചെടിയാണ് മണി തക്കാളി എന്ന് പറയുന്നത്. നമ്മുടെ നാട്ടിൽ ഇത് കാര്യമായി ആർക്കും അറിയില്ല ഇനിയിപ്പോൾ അറിയുന്നവർ ആണെങ്കിൽ ഇത് ഭക്ഷിക്കുകയും ഇല്ല.

തമിഴ്നാട്ടുകാരുടെ ആരോഗ്യങ്ങളുടെ രഹസ്യങ്ങളിൽ ഒന്നാണ് മണി തക്കാളി. ആമസോണിൽ 100 അല്ലെങ്കിൽ 150 വിട്ടുകൾക്ക് 215 രൂപയാണ് ഇതിന് വരുന്നത്. ഇതിന്റെ പേര് സോളാനം നയിഗ്രം എന്നാണ്. ഇതിനെ പല നാട്ടിൽ പല പേരാണ് പറയുന്നത്. നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ വളരെ പങ്കുവഹിക്കുന്ന ഒരു സസ്യം തന്നെയാണ് ഇത്. കേരളത്തിൽ മണി തക്കാളി എന്നും തമിഴ്നാട്ടിൽ മണത്തക്കാളി എന്നും ഇതിന് വിളിക്കുന്നു.

ചുക്കാട്ട് കീര എന്നുകൂടി ഇതിന് പേരുണ്ട്. മണിത്തക്കാളി വേരോടുകൂടി പല അസുഖങ്ങൾക്കും കഷായം വച്ച് കഴിക്കാവുന്ന ഒന്നാണ്. മണിത്തക്കാളിയുടെ ഔഷധഗുണങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. ഇത് നമ്മൾക്ക് കറിയായും പഴമായും കഴിക്കാവുന്നതാണ്. ഇത് സ്ഥിരമായി കഴിക്കുന്നവരുടെ നമ്മൾക്ക് ഉണ്ടാകുന്ന പല രോഗങ്ങളും മാറുന്നതാണ്.

Scroll to Top