ഡോക്ടർ പല പേഷ്യന്റുകളോടും സംസാരിക്കുമ്പോൾ അവർ പറയുന്നത് കാണാം മുടിയിൽ ഒന്ന് തൊടുമ്പോഴേക്കും മുടി കൊഴിഞ്ഞു പോവുകയാണ് അല്ലെങ്കിൽ വീട് നിറച്ചു മുടിയാണ് കൊഴിയുന്നത് കാരണം എന്നൊക്കെ. നമ്മുടെ തലയിൽ ഏകദേശം ഒരു ലക്ഷം മുതൽ ഒരു ലക്ഷത്തി അമ്പതിനായിരം വരെയാണ് മുടികൾ ഉണ്ടാവുക. അതിൽ തന്നെ ഒരു 100 മുതൽ 150 മുടി വരെ കൊഴിഞ്ഞു പോകാറുണ്ട് അതുപോലെതന്നെ അത് കിളിർത്ത് വരികയും ചെയ്യും.
ഈ സാധാരണ സംഖ്യയിൽ നിന്നും കൂടുതൽ അളവിൽ മുടികൊഴിയുമ്പോഴാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്. സ്ത്രീകളിൽ മുടി കെട്ടുമ്പോൾ അല്ലെങ്കിൽ ചെയ്യുമ്പോഴോ ആണ് നമ്മൾക്ക് മുടിയുടെ തിക്ക്നെസ്സ് കുറയുന്നത് വഴി മുടികൊഴിച്ചിൽ ഉണ്ട് എന്ന് മനസ്സിലാക്കാൻ പറ്റുക. പുരുഷന്മാരിൽ നെറ്റി കയറിവരുക അല്ലെങ്കിൽ കഷണ്ടി ഉണ്ടാവുക എന്നിങ്ങനെ കാണുമ്പോൾ മുടി കൊഴിച്ചിൽ ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.
മുടികൊഴിച്ചിലിനെ പ്രധാനമായും മൂന്ന് ആയിട്ടാണ് തരംതിരിച്ചിട്ടുള്ളത്. ശിരോഭാഗത്തിലെ മുടി കൂടുതൽ കുഴഞ്ഞു പോവുകയാണെങ്കിൽ അതിനെ ആൺ പെൺ മാതൃക കഷണ്ടി എന്നും. ശിരോഭാഗത്തിലെ മുഴുവൻ മുടിയും കൊഴിഞ്ഞു പോവുകയാണെങ്കിൽ സമ്പൂർണ്ണ കഷണ്ടി എന്നും. ശരീരത്തിലെ മുഴുവൻ മുടികളും കുഴഞ്ഞു പോവുകയാണെങ്കിൽ അതിനെ സർവ്വാംഗ കഷണ്ടി എന്നും പറയുന്നു.
ഇങ്ങനെ മൂന്നായിട്ടാണ് തരം തിരിച്ചിട്ടുള്ളത്. വട്ടത്തിലുള്ള മുടികൊഴിച്ചിൽ ആണ് പ്രധാനമായിട്ടും ഉള്ളത്. തലയിലുള്ള താരൻ, ചർമ്മത്തിൽ തൊലി ഇളകി പോകുന്ന അവസ്ഥ എന്നിവയാണ് മുടികൊഴിച്ചലിന്റെ പ്രധാന ലക്ഷണങ്ങൾ. വട്ടത്തിൽ മുടി കൊഴിഞ്ഞു പോകുന്നതിന് അലോപ്പേഷ്യ ഏരിയ എന്നാണ് വിശേഷിപ്പിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.