കുട്ടികൾക്കും മുതിർന്നവർക്കും ഇതാ പ്രകൃതിയിൽ നിന്നും തന്നെ ഉണക്കമുന്തിരി കൊണ്ടുള്ള ഒരു ഹെൽത്ത് ടോണിക്ക്

നമുക്കെല്ലാവർക്കും അറിയാം ഡ്രൈഫ്രൂട്ട്സ് ആരോഗ്യ മേഖലയിൽ വളരെയധികം ഗുണമേന്മയുള്ളതാണെന്നു. ഇതിൽപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. പല ആരോഗ്യഗുണങ്ങളും ഉള്ള ഇത് ഒരുപിടി രോഗങ്ങളെ തടഞ്ഞുനിർത്താൻ സഹായിക്കുന്നു. ദിവസവും ഒരു ടീസ്പൂൺ ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുന്നത് ഒരുപാട് ഗുണങ്ങൾ ചെയ്യുന്നു. ഉണക്കമുന്തിരി വെള്ളത്തിലിട്ട് അലിയിപ്പിച്ചു കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം പെട്ടെന്ന് ലഭിക്കുന്നു.

ക്ഷീണം മാറുന്നതിനുള്ള ഒരു നല്ലൊരു മാർഗമാണ് ഇത്. വയറിന്റെ ശോധനയ്ക്കും ഇത് വളരെ ഉപയോഗപ്രദമാണ്. ഉണക്കമുന്തിരിയിലെ ഫൈബറുകൾ ശരീരത്തിൽ പെട്ടെന്ന് അലിഞ്ഞുചേരാൻ സഹായിക്കുന്നു പ്രത്യേകിച്ച് കുട്ടികൾക്ക്. ഉണക്കമുന്തിരി കുതിർക്കാതെ കഴിക്കുമ്പോൾ ചിലർക്കെങ്കിലും മലബന്ധം അനുഭവപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഇത് കുതിർത്തിട്ട് കഴിക്കുമ്പോൾ ആണ് ഇതിന്റെ ശരിയായ ഗുണം നമുക്ക് ലഭിക്കുന്നത്.

ഉണക്കമുന്തിരിയിൽ നല്ലപോലെ കാൽസ്യം അടങ്ങിയിരിക്കുന്നു അതിനാൽ ഇത് കുതിർത്ത് കഴിക്കുമ്പോൾ പെട്ടെന്ന് ആകിരണം ചെയ്യുന്നത് വഴി എല്ലുകളുടെ ബലത്തിന് വളരെയധികം സഹായിക്കുന്നു. ആസിഡിറ്റി കുറയ്ക്കുന്നതിന് ഉണക്കമുന്തിരി സഹായിക്കുന്നു. അതുപോലെ തന്നെ ദഹന വ്യവസ്ഥകളെയും ഇത് സഹായിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകൾ ശരീരത്തിൽ പെട്ടെന്ന് ആഗിരണം ചെയ്യാൻ ഉണക്കമുന്തിരി വെള്ളത്തിൽ തന്നെ ഇട്ടു കഴിക്കണം.

ഉണക്കമുന്തിരി കഴിക്കുമ്പോൾ ശരീരത്തിൽ രക്തം കൂടുന്നത് വഴി ചർമ്മത്തിന്റെ ആരോഗ്യത്തിനും ചർമ്മത്തിന്റെ തിളക്കത്തിനും മുടികളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. കുട്ടികൾക്കൊക്കെ ഒരു ഹെൽത്ത് ടോണിക്കുമായി ഉപയോഗിക്കാവുന്നതാണ്. ഉണക്കമുന്തിരി വാങ്ങുമ്പോൾ കറുത്ത നിറത്തിലുള്ള ഉള്ളിൽ കുരുവുള്ള ഉണക്കമുന്തിരി തന്നെ നോക്കി വാങ്ങാൻ ശ്രമിക്കുക അതിലാണ് കൂടുതൽ ഗുണമേന്മയുള്ളത്. ഉണക്കമുന്തിരി നല്ല വൃത്തിയായി കഴുകിയതിനുശേഷം ഒരു ടേബിൾ സ്പൂൺ ഉണക്കമുന്തിരി എടുത്ത് അല്പം വെള്ളത്തിൽ രാത്രി ഇട്ടു വയ്ക്കുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top