നമ്മൾ ഒട്ടുമിക്ക ആളുകളും നമ്മുടെ പല്ലുകളെ ശ്രദ്ധിക്കാറില്ല. പല്ല് കേടുവന്ന വേദനയായി ഉറങ്ങാൻ പറ്റാതെ ആകുമ്പോഴാണ് നമ്മൾ ഹോസ്പിറ്റലിലേക്ക് പോകുന്നത്. അവിടെ എത്തിയാൽ ചിലപ്പോൾ നമ്മുടെ പല്ല് എടുത്തുകളഞ്ഞ് റൂട്ട് കനാൽ വരെ ചെയ്യേണ്ട അവസ്ഥ ആയേക്കാം. ദിവസേന രണ്ടുനേരം പല്ലു തേക്കാനുള്ള ഒരു മടി കാരണമാണ് നമ്മൾക്ക് കാശ് നഷ്ടവും ആരോഗ്യ നഷ്ടവും ഇതുവഴി ഉണ്ടാവുന്നത്.
ഇങ്ങനെ പല്ലുകൾക്ക് കേടുപാട് സംഭവിക്കാതിരിക്കാനും ഇനിയിപ്പോ ഉണ്ടായിട്ടുള്ളതിന്റെ പരിഹരിക്കാനും വേണ്ടി നമ്മൾക്ക് വീട്ടിൽ തന്നെ ഒരു മരുന്ന് ഉണ്ടാക്കാം. ഇതുവഴി പല്ലിനെ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന കേടുപാടുകളും കറയും വായനാറ്റവും മാറ്റാൻ സഹായിക്കുന്നു. കൂടാതെ തന്നെ ചെറിയ കുട്ടികളിൽ പുഴുപ്പൽ വരാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതുണ്ടാക്കുന്നതിനായി വരുന്ന സാധനങ്ങൾ എല്ലാം തന്നെ നമ്മുടെ വീട്ടിൽ ലഭിക്കുന്നതാണ്.
ഇതിനായി നമ്മൾക്ക് വേണ്ടത് പുതിനയില, തുളസിയില, ഒരു ചെറിയ കഷണം ഇഞ്ചി, ഒരു ടീസ്പൂൺ കുരുമുളക്, അഞ്ചോ ആറോ കഷ്ണം ഗ്രാമ്പൂ, ഒരു ടീസ്പൂൺ ഉപ്പ് എന്നിവയാണ് നമ്മൾക്ക് വേണ്ടി വരുന്നത്. നമ്മൾ പേസ്റ്റിന്റെ പരസ്യങ്ങളിൽ ഈ എല്ലാ സാധനങ്ങളും കാണാറുണ്ട് കാരണം ഇവയെല്ലാം നമ്മുടെ പല്ലിനെ ദൃഢപ്പെടുത്താൻ സഹായിക്കുന്നവയാണ്. ഇതെല്ലാം കൂടി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലവണ്ണം അരച്ചെടുക്കുക.
അരച്ചതിനു ശേഷം ഇതിനെ ഒരു അരിപ്പയിലേക്ക് ഇട്ട് അതിന്റെ ജ്യൂസ് മാത്രം അരിച്ചെടുക്കുക. ഈ ജൂസിലേക്ക് നമ്മൾ ഏതു പേസ്റ്റ് ആണോ ഉപയോഗിക്കുന്നത് ആ പേസ്റ്റ് അല്പം ചേർക്കുക. ചേർത്തതിനുശേഷം രണ്ടോ മൂന്നോ മിനിറ്റ് നന്നായി ഇളക്കുക. അധികം ലൂസ് ആകാതെ കുറച്ച് കട്ടിയിൽ വേണം പേസ്റ്റ് ചേർക്കാൻ. തുടർന്ന് വീഡിയോ കാണുക.