ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ പെടുന്നവയാണ് പയർ വർഗ്ഗങ്ങൾ. പ്രത്യേകിച്ചും ഉണക്കിയ പയറുവർഗ്ഗങ്ങൾ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഉപയോഗപ്രദമാണ് ചെറുപയർ. ചെറുപയർ കഴിക്കുന്നതിലൂടെ ശരീരത്തിന് ഓജസും ബലവും കിട്ടുന്നു. കൂടാതെ പല രോഗങ്ങളെയും ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സാധിക്കും. ചെറുപയർ നല്ലൊരു മരുന്നു കൂടിയാണ്. ആയുർവേദപ്രകാരം കഫം പിത്തം വായു ദോഷങ്ങളാണ് അസുഖങ്ങൾക്ക് കാരണമാകുന്നത്.
ഇതിനുള്ള നല്ലൊരു പരിഹാരമാണ് ചെറുപയർ. ആയുർവേദ പ്രകാരം ആരോഗ്യ ഗുണങ്ങൾ വളരെയധികം കൂടുതലുള്ള നല്ലൊരു ഭക്ഷണം കൂടിയാണ് ചെറുപയർ. പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയർ. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയർ. പ്രോട്ടീന് പുറമേ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോലൈറ്റ് കോപ്പർ,സിംഗ്, വൈറ്റമിൻ ബി എന്നിങ്ങനെ പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ധാരാളം നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റുകളുടെ അളവ് തീരെ കുറവാണ് ചെറുപയറിൽ. മുളപ്പിച്ചതും അല്ലാതെയും ഉള്ള ചെറുപയർ പ്രോട്ടീന്റെ വലിയൊരു കലവറയാണ്. വെജിറ്റേറിയൻ ആളുകൾക്ക് പ്രോട്ടീനുകളുടെ ആവശ്യത്തിനും മസിലുകളുടെ വളർച്ചയ്ക്കും വളരെ ആവശ്യപ്പെട്ട ഒന്നാണ് ചെറുപയർ. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭ്യമാകാൻ ഇതു മതിയാകും. പ്രതിരോധശേഷിയും ഊർജ്ജവും ശക്തിയും എല്ലാം പ്രധാനം ചെയ്യാൻ കഴിയുന്ന ഒരു ഭക്ഷണമാണ് ഇത്.
പ്രതിരോധശേഷി വന്നാൽ തന്നെ പല രോഗങ്ങളും അകന്നു നിൽക്കും. നമ്മൾ ഒട്ടുമിക്ക ആളുകളും കേട്ടിട്ടുണ്ടാവും ജിമ്മിൽ പോകുന്നവർ കൂടുതലായി ചെറുപയർ കഴിക്കുന്നത്. നമ്മൾ എന്തെങ്കിലും വ്യായാമം ചെയ്യുമ്പോൾ നമ്മുടെ മസിലുകൾ ക്രാക്ക് ആവുകയും അത് വീണ്ടും പ്രോട്ടീനുകൾ വച്ച് രൂപപ്പെടുകയും ചെയ്യുമ്പോഴാണ് മസിലുകൾ വലുതാവുന്നത്. ഇങ്ങനെ സ്ഥിരമായി കൂടുതൽ വ്യായാമം ചെയ്യുമ്പോൾ കൂടുതൽ അളവിൽ പ്രോട്ടീൻ കിട്ടാൻ ചെറുപയർ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ മസിലുകൾ വലുതാവാൻ സഹായിക്കുന്നു.തുടർന്ന് വീഡിയോ കാണുക.