രാവിലെ എഴുന്നേൽക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അന്നത്തെ ദിവസം പോകും.

നമ്മൾ രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. നമ്മൾക്ക് ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും കിട്ടുന്നതിനായി എഴുന്നേറ്റ് കഴിഞ്ഞാൽ കുറച്ച് കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഒട്ടുമിക്ക ആളുകൾക്കും രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ട്, എഴുന്നേറ്റ് കഴിഞ്ഞാൽ കുറച്ചുകൂടി നേരം കിടക്കാം അങ്ങനെ സമയം കളയാം എന്ന് വിചാരിക്കാറുണ്ട്. ഇനി എങ്ങനെയെങ്കിലും ഒക്കെ എഴുന്നേറ്റ് കഴിഞ്ഞാൽ.

കാലിന് ഒരു വേദന നടുവിന് ഒരു വേദന കൈക്കൊരു വേദന അനുഭവപ്പെടാം. ചിലർക്ക് എഴുന്നേറ്റ് കഴിഞ്ഞ് കുറച്ച് ഒന്നു നടന്നു കഴിഞ്ഞിട്ടൊക്കെയാണ് ഒന്ന് ഉഷാറാവുക. അതുവരെ ഭയങ്കര മടി പിടിച്ച അവസ്ഥയിൽ ആയിരിക്കും. നമ്മൾ ഈ ബുദ്ധിമുട്ടുകൾ ഒക്കെ മാറാൻ ആദ്യമായി ചെയ്യേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഒരു ഫിക്സഡ് ടൈം വയ്ക്കുക എഴുനേൽക്കാൻ.

പക്ഷേ ചിലർ മുടക്കുള്ള ദിവസമോ അല്ലെങ്കിൽ ഞായറാഴ്ചകളിലും സമയത്ത് എഴുന്നേൽക്കാതെ കൂടുതൽ സമയം ഉറങ്ങാൻ നോക്കും. ഇങ്ങനെ ചെയ്യുമ്പോൾ ശരീരത്തിന് അറിയില്ല നമ്മൾക്ക് മുടക്ക് ദിവസം ആണോ അല്ലയോ എന്നുള്ളത്. ഇങ്ങനെ വരുമ്പോൾ ശരീരം കൺഫ്യൂഷനിൽ ആവും. അതുകൊണ്ടുതന്നെ എല്ലാദിവസവും കറക്റ്റ് ടൈമിന് എഴുന്നേൽക്കാൻ ശ്രദ്ധിക്കുക. നമ്മൾ എത്രയോ നേരത്തെ എഴുന്നേൽക്കാൻ പറ്റുന്നുവോ അത്രയും സമയം നമ്മൾക്ക് കൂടുതൽ ലഭിക്കുന്നതാണ്.

ഇതുവഴി നമ്മൾ ജോലിക്ക് പോകുന്നതിന് മുന്നേ ഉള്ള തിക്കുംതിരക്കുകൾ കുറയ്ക്കാൻ പറ്റും. നമ്മൾക്ക് കൂടുതൽ സമയം കിട്ടുന്നതിനാൽ എല്ലാ കാര്യങ്ങളും സമയമെടുത്ത് ചെയ്യാവുന്നതാണ്. വെറുതെ ടെൻഷൻ അടിച്ച് ബുദ്ധിമുട്ടേണ്ട ഒരു ആവശ്യം അപ്പോൾ വരുന്നില്ല. പഠിക്കുന്ന കുട്ടികൾക്കാണെങ്കിൽ ഇങ്ങനെ ചെയ്യുന്നതും വളരെ നല്ലതാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top