നമ്മുടെ നാട്ടിൽ വളരെ സുലഭമായിട്ടു ലഭിക്കുന്ന ഒരു പഴമാണ് പേരക്ക. 90% ആളുകളുടെയും വീടുകളിൽ ഒരു പേര മരം എങ്കിലും കാണാതിരിക്കില്ല. കാരണം ഇത് നമ്മുടെ നാട്ടിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഒന്നാണ്. പേരക്കായ അറിയപ്പെടുന്നത് സാധാരണക്കാരന്റെ ആപ്പിൾ എന്നാണ്. നമ്മുടെ നാട്ടിൽ പേരക്കയുടെ ഇലയെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്.
അതുകൊണ്ടുതന്നെ ഒരുപാട് ആയുർവേദ ഗുണങ്ങൾ ഉള്ളത് ഒന്ന് തന്നെയാണ് പേരക്കയുടെ ഇല. സാധാരണ നമ്മുടെ നാട്ടിലെ ഒട്ടുമിക്ക ആളുകൾക്കും പേരയിലയുടെ ഉപയോഗങ്ങൾ അറിയില്ല. കുറെ ആളുകൾക്ക് ഇത് എങ്ങനെ ഏത് അളവിൽ ഉപയോഗിക്കണം എന്നൊന്നും അറിയില്ല. പേരയിലയിൽ ലൈക്രോപ്രിയൻറ് ന്റെ അംശവും കാൽസ്യം മഗ്നീഷ്യം, വൈറ്റമിൻ എ, വൈറ്റമിൻ c, വൈറ്റമിൻ ബി കോംപ്ലക്സ് എന്നിവയൊക്കെ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് പേരക്കയുടെ ഇല.
ഈ ഇല പ്രമേഹം ഉള്ളവർക്കും കൊളസ്ട്രോൾ ഉള്ളവർക്കും തലയിൽ താരൻ ഉള്ളവർക്കും ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ മുഖസൗന്ദര്യ സംരക്ഷണത്തിനും പേരയില നല്ലപോലെ ഉപയോഗിക്കാൻ സാധിക്കും. കാരണം പേരയില പലപ്പോഴും മുഖത്ത് ഉണ്ടാകുന്ന കുരുക്കളുടെ പ്രശ്നങ്ങൾക്കും, കറുത്ത പാടുകൾ ഉള്ളവർക്കും ഫലപ്രദമായിട്ടും ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ്.
പേരയില ഏതൊക്കെ രീതിയിലാണ് ഉപയോഗിക്കേണ്ടത് എന്ന് ശ്രദ്ധിക്കാനുണ്ട്. സാധാരണയായി നമ്മുടെ നാട്ടിലെ ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു രോഗമാണ് പ്രമേഹം. അതുപോലെതന്നെ ഏകദേശം 65% പ്രമേഹ രോഗികളിലും കൊളസ്ട്രോൾ കൂടുതലായിട്ട് കാണും. കൊളസ്ട്രോളും പ്രമേഹവും തമ്മിൽ ഒരു ബന്ധമുണ്ട്. നമ്മുടെ ശരീരത്തിൽ കൂടുതലായി കാണപ്പെടുന്ന ഷുഗറിനെ ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ വരുമ്പോഴാണ് അത് പ്രമേഹമായി മാറുന്നത്. തുടർന്ന് വീഡിയോ കാണുക.