മുട്ടപഴത്തിന്റെ ഈ ഗുണങ്ങൾ നിങ്ങൾ അറിയാതെ പോകരുത് ഒരിക്കലും.

സപ്പോടെസ്യാ കുടുംബത്തിലെ അധികമാരും അറിയാത്ത പഴമാണ് മുട്ടപ്പഴം. പഴത്തിന്റെ ആകൃതിയും ഇതിനു മുട്ടയുടെ മഞ്ഞക്കരുവും ആയിട്ടുള്ള സാമ്യം ആണ് ഇതിനെ മുട്ടപ്പഴം എന്ന് പറയാൻ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് ഇതിന്റെ ഉൾഭാഗം. മഞ്ഞക്കരു പൊടിയുന്നത് പോലെ തന്നെ ഇതിന്റെ ഉള്ളിലെ മഞ്ഞ ഭാഗം പൊടിയുകയും ചെയ്തു. അതുകൊണ്ടായിരിക്കാം ഈ പഴത്തിന് മുട്ടപ്പഴം എന്ന പേര് വന്നിട്ടുള്ളത്.

മരത്തിൽ നിന്നു തന്നെ മൂപ്പത്തി പഴുത്തില്ലെങ്കിൽ ഈ പഴത്തിന് ചവർപ്പ് അനുഭവപ്പെടും. എന്നാൽ നന്നായി പഴുക്കുകയാണെങ്കിൽ തൊലി മഞ്ഞനിറം ആകുകയും വിണ്ടുകീറുകയും ചെയ്യും. ഒരുപാട് പേർ ഇതിനെക്കുറിച്ച് കേട്ട് കാണും ചിലർ ഇത് കഴിച്ചിട്ടുണ്ടാകും. ചിലർക്ക് ഇതിന്റെ രുചി ഇഷ്ടപ്പെടാറുണ്ട് എന്നാൽ ചിലർക്ക് ഇത് തീരെ ഇഷ്ടപ്പെടാറില്ല. കേരളത്തിന്റെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്ന ഒരു മരമാണ്.

20 അല്ലെങ്കിൽ 30 അടി ഉയരത്തിലാണ് ഇത് വളരുന്നത്. അപൂർവമായിട്ടാണ് ഈ പഴമൊക്കെ വിപണിയിൽ നമ്മൾക്ക് വിൽപ്പനയ്ക്കായി കാണാറുള്ളത്. മലേഷ്യയിലാണ് ഈ പഴം വളരെയധികം ഉണ്ടാകുന്നത്. ഇന്ത്യയിൽ ആണെങ്കിൽ പശ്ചിമഘട്ടത്തിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. രണ്ടു തരത്തിലാണ് മുട്ടപ്പഴം ഉള്ളത്. ഒന്നാമതായി വരുന്നത് വൃത്താകൃതിയിൽ ഉള്ളതാണ്.

ഇതിൽ മൂന്ന് വിത്തുകൾ ഉണ്ടായിരിക്കും. എന്നാൽ ഒറ്റ വിത്ത് മാത്രമായി നീളത്തിലുള്ളതും ഉണ്ട്. കൃഷി ചെയ്യുകയാണെങ്കിൽ ഏകദേശം നാല് വർഷത്തിനുള്ളിൽ ഒക്കെ നമ്മൾക്ക് വിളവെടുക്കാവുന്നതാണ്. ഒരു മരത്തിൽ നിന്ന് തന്നെ ധാരാളം കായകൾ ലഭിക്കാറുണ്ട്. ജൂൺ ജൂലൈ മാസങ്ങളിൽ ആണ് ഇതിന്റെ ഒരു സീസൺ എന്നു പറയുന്നത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top