പ്രേമേഹ രോഗികളിൽ പ്രധാനമായി കണ്ടുവരുന്ന സംശയമാണ് അവരുടെ കിഡ്നിക്ക് ഡാമേജ് എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നുള്ളത്. അവരെ പേടിപ്പെടുത്തുന്ന ഒരു സംഭവമാണ് മൂത്രത്തിൽ കൂടി പത പോകുന്നത്. ഒട്ടുമിക്ക ആളുകളിലും ഈ പേടി ഉണ്ടാവാൻ കാരണം വൃക്ക തകരാറിൽ ആകുമ്പോളുള്ള രക്തക്കുഴലുകളിൽ ഉണ്ടാകുന്ന നീർക്കെട്ട് ആണ്. വൃക്കയുടെ പ്രധാന ധർമ്മം രക്തം ശുദ്ധീകരിച്ച് മൂത്രം പുറന്തള്ളത് മാത്രമല്ല.
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനുള്ള എറിത്രോപൊയറ്റിൻ എന്ന ഹോർമോൺ ഉണ്ടാക്കുന്നതും വൃക്കകളാണ്. അതുപോലെതന്നെ കാൽസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും രക്തത്തിലെ പിഎച്ച് ക്രമീകരിക്കുന്നതിനും വൃക്കകൾ സഹായിക്കുന്നു. ക്ലോസറ്റിൽ മൂത്രമൊഴിക്കുമ്പോൾ ചെറിയ രീതിയിലുള്ള പോളകൾ അല്ലാതെ സോപ്പ് പത പോലെ ഉണ്ടാകുന്ന അവസ്ഥ വരുകയാണെങ്കിൽ അതു ഉടനെ തന്നെ കാണിക്കണം.
അത് രക്തത്തിൽ നിന്ന് ആൽബുമിൻ എന്ന പ്രോട്ടീൻ മൂത്രത്തിന്റെ കൂടെ നഷ്ടപ്പെടുന്നതാണ്. അണലി പാമ്പിന്റെ കടിയേക്കുന്നത്, സ്ഥിരമായുള്ള മദ്യപാനം, വേദനസംഹാരികളുടെ അമിത ഉപയോഗം, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ കിഡ്നിയുടെ പ്രവർത്തനത്തിന് തകരാറിൽ ആക്കുന്നു. ഡയബറ്റികളുടെ പേഷ്യന്റ്ന്റെ ഇടയിൽ പ്രധാനമായി കണ്ടുവരുന്നതാണ് കിഡ്നി ഫെയിലിയർ പക്ഷേ അത് ഡയബറ്റിക്സ് വന്നതുകൊണ്ട് ഉണ്ടാകുന്നതല്ല.
ഒരുപാട് നാൾ ശ്രദ്ധിക്കാതെ ഡയബറ്റിക്സ് കൊണ്ട് നടന്നതിനുശേഷം പിന്നീട് മരുന്നുകൾ കഴിക്കുമ്പോൾ ഉണ്ടാവുന്നതാണ് കിഡ്നി ഫെയിലിയർ. ഷുഗർ കൂടുതലാണെങ്കിൽ ലൈഫ് സ്റ്റൈലിൽ വ്യത്യാസങ്ങൾ വരുത്തുക, ശരിയായ വ്യായാമം ചെയ്യുക, നല്ല ഡയറ്റുകൾ ചെയ്യുക. ഇത്രയും ചെയ്തിട്ടും ഷുഗർ കുറയ്ക്കാൻ പറ്റുന്നില്ലെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടി മരുന്നുകൾ കഴിക്കുക. മരുന്നുകൾ ഉപയോഗിച്ചിട്ടും വ്യത്യാസം വരുന്നില്ലെങ്കിൽ ഇൻസുലിൻ അതാതു സമയത്ത് ഉപയോഗിക്കണം. തുടർന്ന് വീഡിയോ കാണുക