വീട്ടിൽ ശ്രീകൃഷ്ണ ചിത്രം ഇരിക്കുന്നത് ഈ സ്ഥാനത്താനോ എങ്കിൽ സൂക്ഷിക്കൂ. ഉടനെ എടുത്തുമാറ്റൂ.

നമ്മളെല്ലാവരും തന്നെ വീടുകളിൽ ദൈവങ്ങളുടെ ചിത്രങ്ങൾ രൂപങ്ങൾ എന്നിവയെല്ലാം വയ്ക്കുന്നവരാണ് പ്രധാനമായിട്ടും പൂജാമുറിയിൽ ആയിരിക്കും നമ്മൾ ഇതെല്ലാം വയ്ക്കുന്നത് എങ്കിലും ചില ചിത്രങ്ങൾ നമ്മൾ വീടിന്റെ പല ഭാഗങ്ങളിൽ ഭംഗിക്ക് വേണ്ടി കൊണ്ടുവയ്ക്കും എന്നാൽ വാസ്തുശാസ്ത്രപ്രകാരം ഏതൊക്കെ ചിത്രങ്ങൾ അല്ലെങ്കിൽ ഏതൊക്കെ ദൈവങ്ങളിലെ ചിത്രങ്ങൾ ഇവിടെയൊക്കെയാണ് വെക്കേണ്ടത് എന്നതിന് കൃത്യമായ സ്ഥാനമുണ്ട്.

പലപ്പോഴും ഇതൊന്നു മനസ്സിലാക്കാതെയാണ് നമ്മൾ ഇതെല്ലാം തന്നെ കൊണ്ടു വയ്ക്കാറുള്ളത് എന്നാൽ എവിടെയാണ് ഒരു ശ്രീകൃഷ്ണ ചിത്രം അല്ലെങ്കിൽ ഒരു ശ്രീകൃഷ്ണന്റെ വിഗ്രഹം കൃത്യമായി വയ്ക്കേണ്ട സ്ഥാനം എന്ന് നോക്കാം. വീടിന്റെ വടക്ക് കിഴക്കേ ദിശയാണ് ഏറ്റവും നല്ലൊരു സ്ഥാനം എന്ന് പറയുന്നത് നിങ്ങളുടെ വീട്ടിലും ഈ സ്ഥാനത്ത് തന്നെയാണോ ശ്രീകൃഷ്ണ ചിത്രങ്ങളും.

അല്ലെങ്കിൽ ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ഇരിക്കുന്നത് എന്ന് നോക്കുക പൂജാമുറിയിൽ ആണെങ്കിൽ കൂടിയും ഈ ഒരു ഭാഗത്ത് വയ്ക്കുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക.അതുപോലെ തന്നെ വടക്ക് കിഴക്ക് വെക്കുന്നവർ കിഴക്കോട്ട് ദർശനം ആയിട്ടോ പടിഞ്ഞാറോട്ട് ദർശനമായിട്ടോ ശ്രീകൃഷ്ണ വിഗ്രഹങ്ങളും ചിത്രങ്ങളും വയ്ക്കുവാൻ ശ്രദ്ധിക്കുക.

അടുത്തതായി ശ്രദ്ധിക്കേണ്ടത് നിങ്ങൾ ചുമരുകളിൽ ചിത്രങ്ങൾ തൂക്കിയിടുന്ന സന്ദർഭങ്ങളിൽ ഒരിക്കലും ബാത്റൂമിന്റെ പിന്നിലുള്ള ചുമരിൽ തൂക്കാൻ പാടില്ല ചിലപ്പോൾ നിങ്ങൾ ചിത്രം വയ്ക്കുന്നതിന്റെ പുറകുവശം എന്ന് പറയുന്നത് ബാത്റൂം ആയിരിക്കും ഒരിക്കലും അങ്ങനെ ചെയ്യാൻ പാടുള്ളതല്ല. പല ആളുകളും ചെയ്യുന്ന ഒരു തെറ്റു കൂടിയാണ് ഈ പറയുന്ന രണ്ട് കാര്യങ്ങൾ അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കേണ്ടതും ആണ്.

Scroll to Top