ശരീരത്തിൽ പലഭാഗങ്ങളിലായി നിങ്ങൾക്ക് വേദന അനുഭവപ്പെടാറുണ്ടോ ചിലപ്പോൾ കാലുവേദന ആയിരിക്കും എന്നാണ് മറ്റു ചിലപ്പോൾ കൈ വേദനയായിരിക്കും ചിലപ്പോൾ പുറം വേദനയായിരിക്കും അങ്ങനെ ഓരോ സമയങ്ങളിലായി വേദന മാറിമാറി അനുഭവപ്പെടുന്നുണ്ടോ ചില സമയങ്ങളിൽ അത് ടെസ്റ്റ് ചെയ്യുമ്പോൾ ഒരു കുഴപ്പവും ഉണ്ടാകുന്നില്ല എന്ന റിസൾട്ട് കിട്ടുമ്പോഴായിരിക്കും പലർക്കും അതെന്താണ് എന്ന് മനസ്സിലാക്കാതെ പോകാറുള്ളത്.
ഇതിനെയാണ് ഫൈബ്രോമയാൾജിയ എന്ന് പറയുന്നത് ഇത് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് ശരിക്കും മനസ്സും ശരീരവും തമ്മിലുള്ള ഒരു കണക്ഷന്റെ പ്രശ്നമാണ് ഈ സമയത്ത് ശാരീരികമായിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാൽ ശരീരവേദനകൾ തോന്നും. ഇത് ഉണ്ടാകുന്നത് കുറെ നാളായി നിങ്ങൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ട് എങ്കിൽ അതിന്റെ ഫലമായി ഉണ്ടാകാറുണ്ട്. പലപ്പോഴും ശരീരത്തിലെ പ്രശ്നമാണ് എന്ന് കരുതി ഒരുപാട് മരുന്നു കഴിക്കും.
പക്ഷേ അതായിരിക്കില്ല യഥാർത്ഥ പ്രശ്നം. കൂടുതലായിട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന കഴുത്ത് വേദന തലയ്ക്ക് ഒരു കനം എന്നിവയാണ് കൂടുതൽ ആളുകളും പറയുന്ന കാര്യം എന്ന് പറയുന്നത്. ഇത് ഉറക്കം ശരിയല്ലാതെ വരുമ്പോൾ ഉണ്ടാകാറുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് ചിലർക്ക് ഇത് കണ്ടു വരാറുണ്ട് അല്ലെങ്കിൽ നമ്മുടെ മനസ്സിനെ വേദനിപ്പിക്കുന്ന എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായതിനുശേഷം.
ചില ആളുകൾക്ക് ഇതുപോലെ കണ്ടുവരാറുണ്ട്. സ്ത്രീകൾക്കാണ് ഇത്തരത്തിൽ കൂടുതൽ പ്രശ്നങ്ങൾ കണ്ടു വരാറുള്ളത്. അതുകൊണ്ടുതന്നെ മാനസികമായിട്ടുള്ള എന്തെങ്കിലും പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടോ എന്ന് ആദ്യം പരിശോധിക്കുക ശേഷം അതിനു വേണ്ട രീതിയിൽ കൗൺസിലുകളും മറ്റും ചെയ്ത് നമ്മുടെ ആരോഗ്യത്തിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്താൽ തന്നെ ഇത്തരം പ്രശ്നങ്ങളെ നമുക്ക് പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.