ഈ സസ്യം കിട്ടുകയാണെങ്കിൽ വീട്ടിൽ തീർച്ചയായും വളർത്തുക ഔഷധഗുണങ്ങൾ ഏറെ.

ഇംഗ്ലീഷ് മരുന്നുകൾ കഴിച്ച് ആകെ നാശമായിരിക്കുന്ന നമ്മുടെ ശരീരത്തിന്റെ ഈ അവസ്ഥയിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില ഔഷധസസ്യങ്ങൾ ഉണ്ട്. നമ്മൾ നടന്നു പോകുമ്പോൾ ചവിട്ടി അരച്ചു പോയാലും അല്ലെങ്കിൽ പറച്ചുകളഞ്ഞാലും പോകാത്ത ചില ഔഷധസസ്യങ്ങൾ നമ്മുടെ ചുറ്റുമുണ്ട്. കള സസ്യം ആണെങ്കിലും നമ്മുടെ ജീവൻ നിലനിർത്താൻ പറ്റിയ ഒരു ഔഷധസസ്യമാണ് മുയൽച്ചെവിയൻ.

എമിലിയ സോൻസിഫോളിയ എന്നാണ് ഇതിന്റെ ശാസ്ത്ര നാമം വരുന്നത്. ആസ്റ്റേസിയ കുടുംബത്തിൽ പെട്ടതാണ് മുയൽച്ചെവിയൻ എന്ന കള സസ്യം. ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്ന മുയൽച്ചെവിയൻ അധികം ഉയരം വയ്ക്കാത്ത ചെടിയാണ്. പല ആയുർവേദ ഔഷധങ്ങളിലും ചേരുന്ന മുയൽച്ചെവിയൻ വാദസംബന്ധമായ അസുഖങ്ങൾക്ക് ഉത്തമ ഔഷധമാണ്. ഇതിന്റെ ഇലകൾക്ക് മുയലിന്റെ ചെവിയുമായി സാമ്യമുള്ളതു കൊണ്ടായിരിക്കാം മുയൽച്ചെവിയൻ എന്ന പേര് വന്നിട്ടുള്ളത്.

എഴുത്താണി പച്ച, എലി ചെവിയൻ, നാരായണ പച്ച, ഒറ്റ ചെവിയൻ, ചെവിയില എന്നിങ്ങനെ പല പേരുകളിൽ പല നാടുകളിൽ ആയി ഇത് അറിയപ്പെടുന്നു. തൊണ്ടസംബന്ധമായ കലാസനങ്ങൾക്കും വളരെ നല്ലൊരു മരുന്നാണ് ഈ കുഞ്ഞ് ചെടി. കൂടാതെ അർഷിസസിനും ഉത്തമ മരുന്നാണ്. ഏകദേശം നീല കളർ പിങ്ക് നിറത്തിലും ചുവപ്പ് നിറത്തിലും ഉള്ള രണ്ടുതരം പൂക്കൾ ഉള്ള ചെടിയാണ് സാധാരണയായി കണ്ടുവരുന്നത്.

ഇതിന്റെ പൂക്കൾ വിരിയുന്നതിനു മുന്നേ ഒരു മണിയുടെ ആകൃതിയായിരിക്കും. ഇതിന്റെ ഇലകളിൽ മുള്ളുപോലെ ചെറിയ നാരുകൾ ധാരാളമായി കാണപ്പെടുന്നതാണ്. മുയൽച്ചെവിയൻ സമൂലം എടുത്ത് നന്നായി കഴുകി ജീരകം ചേർത്ത് വെള്ളം തിളപ്പിച്ച് ആ വെള്ളം കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലുള്ള എല്ലാ വേദനകളും കുറയുന്നതായിട്ട് ആയുർവേദം പറയുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top