മുഖത്തിന്റെ പ്രത്യേകത മനസ്സിലാക്കി മുഖക്കുരു പെട്ടെന്ന് തന്നെ ചികിത്സിച്ചു മാറ്റാം.

കൗമാരം കഴിഞ്ഞ് യുവത്വത്തിലേക്ക് കടക്കുന്ന പുരുഷന്മാരിലും,അതുപോലെതന്നെ 50 വയസ്സ് വരെ ഉള്ളവരിലും മുഖത്ത് ധാരാളമായി കുരുക്കൾ കാണപ്പെടുന്നു. അതുപോലെതന്നെ കുട്ടികളിൽ അവരുടെ മുതുകത്ത് ഷോൾഡറിന് പുറകിലായി കുരുക്കൾ വരുന്ന ബുദ്ധിമുട്ടും കണ്ടുവരുന്നു. നമ്മൾ ഒരു പ്രത്യേക ഏജ് കഴിയുമ്പോൾ നമ്മുടെ ശരീരത്തിൽ ഒരുപാട് ഹോർമോൺ ചെയ്ഞ്ചുകൾ ഉണ്ടാകുന്നു.

ഇങ്ങനെ ഹോർമോണുകളിൽ ചേഞ്ച് വരുന്ന സമയത്ത് കൃത്യമായിട്ടുള്ള വ്യായാമത്തിന്റെ കുറവ്, ശരിയായി സൂര്യപ്രകാശം കിട്ടാതെ വരിക, കഴിക്കുന്ന ആഹാരത്തിൽ കൊഴുപ്പിന്റെ അംശം കൂടുന്നത് എന്നിവയൊക്കെ മുഖത്തും ശരീരത്തിനും കുരുക്കൾ വരുന്നതിന് കാരണമാകുന്നു. എല്ലാവർക്കും ഇതിലെ എല്ലാം വരണം എന്നില്ല ചിലർക്ക് എല്ലാം വരികയും ചെയ്യും. ഇങ്ങനെ മൂന്നാമവസ്ഥകളും ഒരുമിച്ച് വരുന്നവരിലാണ് ഇങ്ങനെ കുരുക്കൾ കൂടുതലായി വരുന്നത്.

നമ്മുടെ ശരീരത്തിലെ ഓരോ രോമകൂപങ്ങളുടെയും ഇടയിൽ സെബേഷ്യസ് ഗ്രന്ഥികൾ ഉണ്ട്. ഇങ്ങനത്തെ ഗ്രന്ഥികളിൽ നിന്ന് സെബത്തിന്റെ ഉൽപാദനം ഉണ്ടാകുന്നുണ്ട്. മുഖം വൃത്തിയായ രീതിയിൽ കൊണ്ടുനടക്കാതെ വിയർപ്പും പൊടിയും തട്ടി ഇങ്ങനത്തെ ഗ്രന്ഥികളിൽ അറിഞ്ഞിരിക്കുകയും അവിടെ ഈ സേബം കൂടുതലായി ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ ഇത് കെട്ടിക്കിടക്കുമ്പോൾ അവിടെ ചെറിയ രീതിയിൽ ഇൻഫെക്ഷൻ ഉണ്ടാവുകയും മുഖത്ത് ഒരു കുരു രൂപപ്പെടുകയും ചെയ്യുന്നു.

മുഖത്ത് ധാരാളമായിഎണ്ണ ഉല്പാദിപ്പിക്കപ്പെടുന്നവർക്ക് ആയിരിക്കും കൂടുതൽ കുരുക്കൾ മുഖത്ത് വരാൻ കാരണമാകുക. ഇത് മാറുന്നതിനു വേണ്ടി നമ്മൾക്ക് ആദ്യം തന്നെ നമ്മുടെ മുഖം ഓയിലി സ്കിൻ ആണോ ഡ്രൈ സ്കിൻ ആണോ എന്ന് മനസ്സിലാക്കുക. ഒരു ഉച്ചസമയത്ത് നമ്മുടെ മുഖത്ത് ഒരു ടിഷ്യൂ പേപ്പർ വച്ച് നോക്കുകയാണെങ്കിൽ അതിൽ ഓയിൽ ഉണ്ടെങ്കിൽ നമ്മൾക്ക് മനസ്സിലാവും നമ്മുടെ മുഖം ഓയിൽ സ്കിൻ ആണെന്നുള്ളത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top