അത്തിപ്പഴത്തിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി കഴിക്കാത്തവർ പോലും കഴിച്ചു പോകും.

ഔഷധ കൂട്ടുകളിൽ വളരെ പ്രധാനിയാണ് അത്തിപ്പഴം അത്തിപ്പഴേ പഴം മാത്രമല്ല തൊലിയും ഇലയും എല്ലാം തന്നെ വളരെയധികം ഔഷധഗുണങ്ങൾ നിറഞ്ഞതാണ് ഉണങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനത്തോളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. സോഡിയം ഇരുമ്പ് ഖണ്ഡകം മാംസ്യം എന്ന വിളവടങ്ങളും അടങ്ങിയിട്ടുണ്ട് അത്തിപ്പഴം പഞ്ചസാരയും അല്ലെങ്കിൽ ശർക്കരയോ ചേർത്ത് കഴിക്കുകയാണെങ്കിൽ രക്തസ്രാവം ദന്ദക്ഷയം മലബന്ധം എന്നീ അസുഖങ്ങൾക്ക്.

ശമനം ഉണ്ടാകുന്നതായിരിക്കും. മുലപ്പാലിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ഇതിലുള്ളതിനാൽ ചെറിയ കുട്ടികൾക്കും അത്തിപ്പഴം കൊടുക്കാവുന്നതാണ്. കുട്ടികളിലെ തളർച്ചയും ക്ഷീണവും മാറ്റുകയും സ്വാഭാവികമായിട്ടുള്ള വളർച്ച ഉണ്ടാക്കുകയും ചെയ്യുന്നതാണ്. അതുപോലെ ബലക്ഷയം മാറുന്നതിനും വിളർച്ച ഇല്ലാതാക്കുന്നതിനും അത്തിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.

അതുപോലെ അത്യാർത്ഥം ബലക്ഷയം എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ് കേടുകൂടാതെ ഒരു വർഷം വരെ അത്തിപ്പഴം സൂക്ഷിക്കാൻ സാധിക്കും എന്നതാണ് മറ്റു പഴങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. അതുപോലെ ഇതിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത് മാത്രം ഇതിൽ നൽകുകയും ചെയ്യുന്നു. അതുപോലെ സോഡിയം സൾഫർ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.

നാൽപാമരങ്ങളിൽ ഒന്നാണ് അത്തി എന്ന് പറയുന്നത് നമ്മുടെ നാട്ടിൽ രണ്ടു തരത്തിലാണ് ഇത് കാണപ്പെടുന്നത് ചെറുതും വലുതും. ഉണങ്ങിയ അത്തിപ്പഴത്തിന് മധുരം കൂടുതൽ ആയതിനാൽ എല്ലാവരും വെള്ളത്തിൽ ഇട്ട് കുതിർത്തതിനു ശേഷം മാത്രമേ കഴിക്കാൻ പാടുള്ളൂ. രാത്രിയിൽ കിടക്കുന്നതിനു മുൻപായി കൊണ്ട് അത്തിപ്പഴങ്ങൾ വെള്ളത്തിൽ ഇടുകയും രാവിലെ എഴുന്നേറ്റതിനുശേഷം കുതിർത്ത അത്തിപ്പഴം കഴിക്കുകയും ആണ് ചെയ്യേണ്ടത് ഇത് പ്രായമായവർ മുതൽ കുട്ടികൾക്ക് വരെ ഇത് കഴിക്കാവുന്നതാണ് പ്രതിരോധശേഷി വർദ്ധിക്കാനും ഇത് സഹായിക്കും.

Scroll to Top