സ്ത്രീകളുടെ മടി കാരണം ശ്രദ്ധിക്കാതെ പോകുന്ന ഈ കാരണങ്ങൾ കൊണ്ട് കാൻസർ ഉണ്ടാകാം.

ലോകത്തിൽ തന്നെ സ്ത്രീകളിൽ കണ്ടുവരുന്ന ക്യാൻസറുകളിൽഏറ്റവും അധികം രണ്ടാമതായി വരുന്നതാണ് ഗർഭാശയ കാൻസർ.WHO കണക്കുകൾ പ്രകാരം ഓരോ എട്ട് മിനിറ്റിലും ഗർഭാശയ ക്യാൻസർ കാരണം ഒരു സ്ത്രീ മരിക്കുന്നുണ്ട്. ഒരു ലക്ഷത്തിൽ കൂടുതൽ കേസുകളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നത്. ഇതു കൂടുതലായി ഉണ്ടാകുന്നതിന് കാരണം സ്ത്രീകളുടെ ശ്രദ്ധയില്ലായ്മയാണ്.

യൂട്രസിനെ യോനിയുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ഗർഭാശയം. ഈ ഗർഭാശയത്തിൽ ഉണ്ടാകുന്ന കാൻസറിനെയാണ് ഗർഭാശയ കാൻസർ എന്ന് പറയുന്നത്. ക്യാൻസറിന് രണ്ട് പ്രത്യേകതകളാണ് ഉള്ളത്. അതിൽ ഒന്നാമതായി വരുന്നത് ഇത് ഏകദേശം പത്തു മുതൽ 15 വരെ വർഷം വരെ നീണ്ടുനിൽക്കുന്ന ഒരു പ്രീ ക്യാൻസർ സ്റ്റേജ് ആണ്. ഈ സമയത്ത് കാൻസറിനെ നമ്മൾക്ക് കണ്ടുപിടിക്കാൻ കഴിയുകയാണെങ്കിൽ നമ്മൾക്ക് ഇതിനെ പൂർണമായും ഇല്ലാതാക്കാൻ കഴിയും.

രണ്ടാമതായി വരുന്നത് 98% സർവിക്കൽ കാൻസർ അല്ലെങ്കിൽ ഗർഭാശയ കാൻസർഉണ്ടാകുന്നത് വൈറൽ അണുബാധ മൂലമാണ്. അപ്പോൾ ഈ വൈറസിനെ എതിരായി നമ്മൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താൻ കഴിയുകയാണെങ്കിൽ നമ്മൾക്ക് ആ ക്യാൻസർ വരാതിരിക്കാൻ നോക്കാം. ഈ രണ്ടു പ്രത്യേകതകൾ കൊണ്ട് തന്നെ നമ്മൾക്ക് ഗർഭാശയ കാൻസറിനെ ഇല്ലാതാക്കാൻ കഴിയും എന്നാണ് who പറയുന്നത്.

ഇതിന്റെ ലക്ഷണങ്ങൾ ചില സ്ത്രീകളിൽ കാര്യമായി ഒന്നും കാണിക്കാറില്ല. വേറെ എന്തെങ്കിലും കാര്യത്തിനുമായി ഗൈനക്കോളജിനെ കാണുമ്പോഴാണ് ഉള്ളിൽ ഇത് ഉള്ളത് അറിയുന്നത്. ചില സ്ത്രീകളിൽ ഇത് വജൈന ഡിസ്ചാർജ് പോലെ കാണപ്പെടുന്നതാണ്. ചിലപ്പോൾ അത് വെള്ളം പോലെയോ അല്ലെങ്കിൽ ക്രമേണ ക്രമേണ ചുവപ്പ് നിറത്തിലേക്കോ ബ്രൗൺ നിറത്തിലേക്ക് മാറും. തുടർന്ന് വീഡിയോ കാണുക.

Scroll to Top