ഒരു നാടിനു സർവൈശ്വര്യം പ്രദാനം ചെയ്യുന്ന രക്ഷയ്ക്കായി കുടികൊള്ളുന്ന ക്ഷേത്രമാണ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നമ്മുടെ കേരളത്തിൽ അങ്ങോളമിങ്ങോളം ചെറുതും വലുതുമായ ക്ഷേത്രം ഉണ്ടായിരിക്കുന്നതാണ്. ഓരോ പ്രദേശത്തും ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങൾ ഉണ്ടാകുന്നതാണ് അത് വേണ്ട വിധത്തിൽ പരിപാലിച്ചാൽ ആ ക്ഷേത്രത്തിൽ ദർശനം നടത്തി വേണ്ടത്ര രീതിയിൽ പ്രാർത്ഥിച്ചു കഴിഞ്ഞാൽ.
നമ്മുടെ ജീവിതത്തിൽ ഒരിക്കലും ദുഃഖങ്ങളും ദുരിതങ്ങളും കടന്നു വരില്ല ഐശ്വര്യം വന്നു നിറയുന്നതായിരിക്കും. ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഒരു കാര്യമാണ് നമ്മുടെ വീടിന്റെ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെയ്യേണ്ട വഴി പാടി നെ പറ്റിയാണ്. രണ്ടുതരത്തിലുള്ള അർച്ചനകളാണ് നമ്മൾ ക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യാറുള്ളത് അതിൽ ഒന്നാണ് അഷ്ടോത്തര പുഷ്പാഞ്ജലി എന്ന് പറയുന്നത്.
ഭഗവാന്റെ 108 നാമങ്ങൾ ഉറപ്പിച്ച് പറഞ്ഞുകൊണ്ടുള്ള പുഷ്പാഞ്ജലി. എല്ലാ മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ച അല്ലെങ്കിൽ ഒന്നാം തീയതി ഈ വഴിപാട് ചെയ്യുക നമ്മുടെ ജീവിതത്തിൽ ഈശ്വരന്റെ അനുഗ്രഹം വന്നു നിറയുന്നത് ആയിരിക്കും. ഭഗവാന്റെ ഒരു കവചം നമ്മളിൽ എപ്പോഴും ഉണ്ടായിരിക്കും. രണ്ടാമത്തത് സഹസ്രനാമ പുഷ്പാഞ്ജലി യാണ്. ഭഗവാന്റെ ആയിരം നാമങ്ങൾ അടങ്ങിയ മന്ത്രങ്ങൾ ഭഗവാൻ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന വഴിപാടാണ്.
ഇത് ഭഗവാന്റെ അനുഗ്രഹം നമ്മളിൽ എപ്പോഴും നിലനിൽക്കാൻ വേണ്ടി ചെയ്യുന്ന വഴിപാടാണ്. അടുത്തതാണ് പഠിക്കുന്ന കുട്ടികളുള്ള വീടുകളിൽ എല്ലാം മാതാപിതാക്കൾ ചെയ്യേണ്ട വഴിപാടാണ്. പരീക്ഷ എടുക്കുന്ന സമയത്ത് അല്ലെങ്കിൽ എല്ലാ മാസവും ചെയ്യണമെങ്കിൽ ചെയ്യാം അതിനുള്ള വഴിപാടാണ് രാജഗോപാല മന്ത്രാർച്ചന. ഇത് ചെയ്യുകയാണ് എങ്കിൽ പഠനത്തിനുള്ള ഉന്മേഷക്കുറവ് എന്നിവയെല്ലാം മാറി കിട്ടുന്നതായിരിക്കും ഓർമ്മശക്തി ബുദ്ധിശക്തി ഉണ്ടാക്കാനും ഈ വഴിപാട് ഏറെ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.