വെരിക്കോസ് വെയിൻ എന്നുപറയുന്ന അസുഖം സ്ത്രീകൾക്കായാലും പുരുഷന്മാർക്കായാലും ഒരുപോലെ വരുന്ന ഒന്നാണ്. ഇതിനെ ഒരു ഒക്കുപാഷണൽ ഡിസീസ് എന്നാണ് പറയാറുള്ളത്. എന്ന് പറഞ്ഞാൽ നമ്മൾ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് വരുന്ന അസുഖമാണ് വെരിക്കോസ് വെയിൻ. അസുഖം കൂടുതലായി വരുന്നത് ഒരുപാട് സമയം നിൽക്കുന്നവർക്കാണ്. സെയിൽസ്, ടീച്ചർമാർ,.. അങ്ങനെ ഉള്ള നിന്നു ജോലിചെയ്യുന്ന ആളുകൾക്കാണ് ഇത് പ്രധാനമായും വരുന്നത്.
ഇനി ഇത് അല്ലാതെ തന്നെ ഗർഭിണികൾ ആയിരിക്കുന്നവർക് വേരികൊസ് വെയിൻ വരുന്നുണ്ട്. പക്ഷേ അതിൽ 30% ആളുകൾക്ക് മാത്രമാണ് രോഗം ആവുകയും ബാക്കി എഴുപത് ശതമാനം ആളുകൾക്ക് പഴയ രീതിയിലേക്ക് മാറുകയും ചെയ്യും. ഇതിന്റെ ലക്ഷണങ്ങൾ പ്രധാനമായും വരുന്നത് കാലുകളിൽ ഉണ്ടാവുന്ന ഞരമ്പുകളുടെ തടിപ്പാണ്. നമ്മുടെ ശരീരത്തിൽ നിന്നും ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന രക്തക്കുഴലുകളിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടാകുമ്പോൾ.
അത് ഹൃദയത്തിലേക്ക് പോകാൻ പറ്റാതെ കാലിലെ വേനുകളിൽ തണ്ണിനിൽക്കുമ്പോഴാണ് ഇങ്ങനെ ഞരമ്പുകൾ വീർത്തു വരുന്നത്. രണ്ടാമതായി വരുന്ന ലക്ഷണം എന്ന് പറയുന്നത് കാലിന്റെ പാദങ്ങളിൽ ചൊറിച്ചിൽ ഉണ്ടാവുന്നതാണ്. മൂന്നാമതായി വരുന്നത് കാലിന് ചുറ്റും നീര് വരുക എന്നുള്ള അവസ്ഥയാണ്. ഈഈ ലക്ഷണങ്ങൾ കാണിക്കുമ്പോൾ അപ്പോൾ തന്നെ നമ്മൾ ഡോക്ടറെ പോയി കണ്ടില്ലെങ്കിൽ അസുഖം മൂർച്ഛിക്കാൻ കാരണമാകും.
ചികിത്സിച്ചില്ലെങ്കിൽ ഇത് രണ്ടാമത്തെ സ്റ്റേജ് എന്നപോലെ ചൊറിയുന്നിടത്ത് പൊട്ടാൻ തുടങ്ങും. ഈ മുറിവ് ഉണ്ടാകുമ്പോൾ രാത്രിയിലെ ഉറക്കം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ മുറിവിന്റെ വലുപ്പം കൂടുതൽ ആകാനും പഴുത്ത് വ്രണമാകാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം കാലിന്റെ നിറവും മാറാം. ഇത് വിരലിനു ചുറ്റും അല്ലെങ്കിൽ പാദത്തിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകുന്നതിന് കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.