ചെറുപ്പക്കാരായ സ്ത്രീകളുടെ താടി മീശ എന്നീ ഭാഗങ്ങളിലെ കൂടുതലായിട്ടുള്ള രോമവളർച്ച അവരെ വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്. സ്ത്രീകളിൽ പുരുഷന്മാരുടെ പോലെ രോമവളർച്ച കൂടുന്നതിനെയാണ് അമിതരോമ വളർച്ച എന്ന് പറയുന്നത്. ഇത് സ്ത്രീകളിൽ അസാധാരണ മാംവിധം രോമം വളരുന്നതിന് കാരണമാകുന്നു. പുരുഷന്മാരുടെ പോലെ രോമവളർച്ച കൂടുക എന്നത് ഉദ്ദേശിക്കുന്നത് താടി മീശ നെഞ്ച് എന്നീ ഭാഗങ്ങളിൽ കൂടുതൽ സ്ത്രീകൾക്ക് ഉണ്ടാകുന്നതിനെ ആണ്.
ഇതിന് പ്രധാനമായും കാരണങ്ങൾ ആകുന്നത് പാരമ്പര്യം,pcos എന്ന അസുഖത്തിന്റെ ഭാഗമായിട്ടുണ്ടാകുന്ന ഒരു വളർച്ച, ശരീരത്തിലെ അഡ്രിനാലിൻ ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ ഉള്ള വ്യത്യാസങ്ങൾ കാരണവും രോമവളർച്ച ഉണ്ടാകാം. ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ ആയിട്ടും രോമവളർച്ച കൂടാറുണ്ട്. പോളി സിസ്റ്റിക് ഓവറിയൻ സിന്ധ്രോം അല്ലെങ്കിൽ pcos ആണ് ഈ രോമ വളർച്ചയ്ക്ക് പ്രധാനമായും കാരണമാവാറു.
കൗമാരക്കായാലും ചെറുപ്പക്കാരായ സ്ത്രീകളിലും ആണ് ഈ അസുഖം കൂടുതലായി കണ്ടുവരുന്നത്. ജീവിതശൈലിലുള്ള വ്യത്യാസങ്ങൾ, ഭക്ഷണക്രമത്തിലുള്ള വ്യത്യാസങ്ങൾ എന്നിവയൊക്കെ ആവാം ഇതിന് പ്രധാനമായും കാരണങ്ങൾ ആകുന്നത്. ഈ അസുഖം എന്ന് പറയുന്നത് സ്ത്രീകളിലെ അണ്ഡാശയത്തിൽ സിസ്റ്റിക്ൽ ഉണ്ടാവുകയും അത് വഴി പുരുഷ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം അമിതരോമ വളർച്ചയാണ്.
ഇതുകൂടാതെ മറ്റു ലക്ഷണങ്ങളായി വരുന്നത് ശരീരത്തിന്റെ ഭാരം കൂടുക, ആർത്തവത്തിൽ വ്യത്യാസമുണ്ടാകുന്നത്, മുഖക്കുരു ഉണ്ടാവുക എന്നിവയൊക്കെയാണ് മറ്റു ലക്ഷണങ്ങൾ. ഇത് ചെറുപ്പക്കാരായ സ്ത്രീകളിൽ കൂടുതൽ ഉണ്ടാകുന്നതിനാൽ അവരുടെ ആത്മവിശ്വാസത്തിൽ ഇത് വളരെയധികം സ്വാധീനിക്കുന്നു. ഇതു കാരണം ഇവർക്ക് ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനോ മറ്റും വളരെയധികം മടി തോന്നുന്നു. തുടർന്ന് വീഡിയോ കാണുക.