ആനച്ചുവടി എന്നുള്ള സസ്യത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ ഒരുപാട് ഉണ്ട്. ക്ഷേത്രങ്ങളിലാണ് ഈ ചെടി കൂടുതലായി കാണപ്പെടാറുള്ളത്. ഇത് തറയിൽ തന്നെ അധികം ഉയരം വയ്ക്കാതെ പറ്റിപ്പിടിച്ചു വളരുന്ന ഒരു ചെടിയാണ്. ഇതിനെ ആനച്ചുവടി എന്നും ആനയടി എന്നും പറയാറുണ്ട്. ഇതിന് ഈ പേര് വരാൻ കാരണം ഇത് റൗണ്ട് ഷേപ്പിൽ ആയതുകൊണ്ട് ആനയുടെ കാൽപാദത്തിന്റെ അടിവശം കാണുന്നതുപോലെയും ആയതുകൊണ്ടാണ്.
ഇതിനെ സംസ്കൃതത്തിൽ ഗോജിഹ്വ എന്നാണ് പറയുന്നത്. സംസ്കൃതത്തിൽ ഇതിനെ ഈ പേര് വരാൻ കാരണം ഇതിനെ പശുവിന്റെ നാക്ക് പോലെയുള്ള രൂപം ആയതുകൊണ്ടാണ്. ഇത് ഒരു വളരെ തണുത്ത രീതിയിലുള്ള മരുന്നാണ്. ഇതിനെ ശീതവിര്യം ഉള്ളതുകൊണ്ട് ശരീരത്തിൽ തണുപ്പ് ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു സസ്യമാണ്. ഇതിന് ഒരുപാട് ഔഷധമൂല്യങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ഫലം മരുന്നുകൾ ഉണ്ടാക്കുന്നതിനുള്ള വസ്തു ആയിട്ടും.
അതുപോലെതന്നെ ഇതിനെ ഒരു ഒറ്റമൂലി ആയിട്ടും ഉപയോഗിക്കാൻ പറ്റുന്ന ഒരു ചെടിയാണ്. രക്തം ഒഴുകുന്ന തരത്തിലുള്ള പൈൽസ് രോഗങ്ങൾക്ക് ആനചുവടി എന്ന് പറയുന്ന ചെടി കൊടുത്തു കഴിഞ്ഞാൽ നല്ലപോലെ ശമനം ലഭിക്കുന്നതാണ്. പലർക്കും ഉണ്ടാകുന്ന പ്രമേഹം കൊളസ്ട്രോൾ മുതലായിട്ടുള്ള ജീവിതശൈലി രോഗങ്ങൾക്ക് കുറവ് ലഭിക്കാൻ ഈ ചെടി ഉപയോഗിക്കുന്നുണ്ട്.
മൂത്രശയ സംബന്ധ രോഗങ്ങളായ മൂത്രത്തിലുള്ള ചൂട് മൂത്രപ്പഴുപ്പ് എന്നിങ്ങനെയുള്ള അസുഖങ്ങൾക്കും ഈ ചെടി ഉപയോഗിച്ച് വരുന്നു. അതുപോലെ ആണി രോഗം ഉള്ളവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. പലതരത്തിലുള്ള നേത്ര രോഗങ്ങൾക്ക് ആനച്ചുവടി നേരിട്ടും അല്ലാതെയും ഉപയോഗിക്കുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലായി കെട്ടിക്കിടക്കുന്ന നേരെ പെട്ടെന്ന് തന്നെ കുറയ്ക്കുന്നതിന് ഈ ചെടി ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.