കരിമംഗല്യം വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് പലർക്കും. അതുണ്ടായിക്കഴിഞ്ഞാൽ അത് മറച്ചു വയ്ക്കാൻ വളരെ ബുദ്ധിമുട്ടുന്നവരാണ് പലരും. അതുപോലെതന്നെ അത് പെട്ടെന്ന് തന്നെ പോയി കിട്ടാനുള്ള മാർഗങ്ങൾ പലയിടത്തും അന്വേഷിക്കുന്നുണ്ടാവും. നമ്മൾക്ക് എല്ലാവർക്കും മുഖക്കുരു വരുന്നതിനേക്കാളും അസ്വസ്ഥതയാണ് കരിമംഗല്യം വരുന്നത്. ഇത് മാറുന്നതിനായി പലരും പല ഡോക്ടർമാരെയും അല്ലെങ്കിൽ ഹോം റെമെഡീസും ചെയ്തു നോക്കിയിട്ടുണ്ട്.
അങ്ങനെയുള്ളവർക്ക് ഏറ്റവും എഫക്റ്റീവ് ആയിട്ടുള്ള ഒന്നാണ് ഇത്. ഇതിനെ നമ്മുടെ വീട്ടിലുള്ള രണ്ട് ഇൻഗ്രീഡിയന്റ് മാത്രം മതി. ഇതു തയ്യാറാക്കിയതിനുശേഷം പിന്നീട് നിങ്ങൾക്ക് മറ്റു ക്രീമുകളും ലോഷൻസും ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. നമ്മുടെ മുഖത്തെ തൊലിയിൽ നിറവ്യത്യാസം ഉണ്ടാവുന്നതിനെയാണ് കരിമംഗല്യം എന്ന് പറയുന്നത്. ഒട്ടുമിക്ക ആളുകൾക്കും ഇതു കൂടുതലായി വരുന്നത് മുഖത്താണ്.
മുഖത്ത് അല്ലാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കരിമംഗല്യം ഉണ്ടാകാറുണ്ട്. ഇങ്ങനെ കളർ വരുന്നത് റൗണ്ട് ഷേപ്പിലോ അല്ലെങ്കിൽ ചെറിയ കുത്തുകൾ പോലെയോ ആയിരിക്കും. ചില ആളുകളിൽ ഇത് കണ്ണിന് തൊട്ടു താഴെയോ അല്ലെങ്കിൽ കണ്ണിന് ചുറ്റും ഉണ്ടാകാറുണ്ട്. കരിമംഗലം അല്ലെങ്കിൽ പിഗ്മെന്റേഷൻ കുറച്ച് ഇരുണ്ട നിറമുള്ള ആളുകളിലാണ് കൂടുതൽ കണ്ടുവരുന്നത്. കുറച്ചു നേരം കൂടിയവർക്ക് വരില്ല എന്നല്ല എന്നാലും കൂടുതൽ സാധ്യത ഇരുണ്ട നിറമുള്ളവർക്കാണ്.
കരിമംഗല്യം കൂടുതലായി കാണപ്പെടുന്നത് ഗർഭിണികളായ സ്ത്രീകളിലാണ്. തൈറോയ്ഡ് ഉള്ള സ്ത്രീകൾ, ആർത്തവവിരാമം ആവാറായിട്ടുള്ള സ്ത്രീകളിലോ അല്ലെങ്കിൽ ആർത്തവവിരാമം കഴിഞ്ഞിട്ടുള്ള സ്ത്രീകളിലും, കുറച്ച് അധികം തടിയുള്ളവർ, വെയിലുകൊണ്ട് ജോലിചെയ്യുന്നവർ എന്നിവരൊക്കെയാണ് കൂടുതലായും പിഗ്മെന്റേഷൻ കണ്ടുവരുന്നത്. നിങ്ങൾ ഇതിൽപ്പെട്ട ഏതിലെങ്കിലും ഒന്നിൽ ഉള്ളതാണോ എന്ന് ശ്രദ്ധിക്കുക. തുടർന്ന് വീഡിയോ കാണുക.