മുഖക്കുരു ഒരു വലിയ പ്രശ്നമാണോ? മുഖക്കുരുവിന്റെ കലകൾ പെട്ടെന്ന് പോകാൻ ഇതാണ് വഴി.

കൗമാരപ്രായത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളും നേരിടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു എന്നുള്ളത്. അവരുടെ ആത്മവിശ്വാസത്തെ വരെ ഇത് മോശമായി ബാധിക്കുന്നതാണ്. ഇത് മുഖത്ത് മാത്രമല്ല ഷോൾഡറുകളിലും നെഞ്ചിന്റെ ഭാഗത്തും പുറത്തും വരാറുണ്ട്. നമ്മുടെ സ്കിന്നിന് ബാക്ടീരിയകളിൽ നിന്നും എല്ലാം തടഞ്ഞുനിർത്തുന്നതിന് വേണ്ടി ഒരു ഓയിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് കൗമാരപ്രായം എത്തുമ്പോൾ പല ഹോർമോണുകളുടെ ഉൽപാദനം കാരണം.

ഈ ഓയിൽ അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും മാത്രമല്ല കേടായിട്ടുള്ള പല കോശങ്ങളും അഴുക്കുകളും എല്ലാം ചേർന്ന് അത് ഒരു കുരു പോലെ ഉണ്ടാവുകയും ചെയ്യും. കൂടാതെ ബാക്ടീരിയൽ ഇൻഫെക്ഷൻ കാരണവും ഇത് ഉണ്ടാകാറുണ്ട് സാധാരണ 12 മുതൽ 25 വയസ്സ് വരെയാണ് മുഖക്കുരു ഉണ്ടാകുന്നത്. 30 വയസ്സിനു ശേഷവും ചിലരിൽ കണ്ടുവരാറുണ്ട്. അതുപോലെ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഉണ്ടാകാറുണ്ട്. ചെറിയ റെഡ് കളർ ആയിട്ടുള്ള പിമ്പിൾസായി ഇത് മാറുകയും ചെയ്യും.

അതിൽ പഴുപ്പും ഉണ്ടാകാം. ഇത് കൃത്യമായ രീതിയിൽ നോക്കിയില്ല എങ്കിൽ പാടുകളും മറ്റും. ഇത് കൗമാരക്കാർക്ക് മാത്രമല്ല പിസിഒഡി ഉള്ള സ്ത്രീകൾക്കും ഉണ്ടാകും. അമിതവണ്ണം ഉള്ളവരിലും ആർത്തവ സമയത്തിന് മുൻപും ഉണ്ടാകും. ഉറക്കമില്ലായ്മ ഉള്ളവരിലും മാനസിക സമ്മർദ്ദം ഉള്ളവരിലും കാണാറുണ്ട്. അതുപോലെ മധുരം അധികം കഴിക്കുന്നവരിലും ഉണ്ടാകാറുണ്ട്. ആ മുഖക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു കാരണവശാലും അത് പൊട്ടിക്കാൻ പാടില്ല എന്നതാണ്.

കൈകൊണ്ട് മുഖത്ത് തൊടാൻ പാടില്ല കാരണം കയ്യിലുള്ള അഴുക്കുകൾ എല്ലാം പറ്റി പിടിക്കുകയും ചെയ്യും. അതുപോലെ മുഖം ഓവറായി സ്ക്രബ്ബ് ചെയ്യാൻ പാടുള്ളതല്ല അപ്പോഴും മുഖത്ത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. അതുപോലെ ഫേസ് വാഷ് ആയാലും സോപ്പ് ആയാലും രണ്ടുതവണയിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. ഒരു അതുപോലെ തലയിൽ ഓയിൽ ഉപയോഗിക്കുന്നവർ ഒരുപാട് ഉപയോഗിക്കാതിരിക്കുക കാരണം ഈ ഓയിൽ ഇറങ്ങിയും മുഖക്കുരു വരാം.

Scroll to Top