എപ്പോഴും ശരീരം ക്ഷീണം ആണോ? വിഷമിക്കേണ്ട പരിഹാരം ഇതാ.

ഇന്ന് ഒരുപാട് ആളുകൾ ഡോക്ടറെ കണ്ട് പറയുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് അമിതമായിട്ടുള്ള ക്ഷീണം അനുഭവിക്കുന്നു എന്നതാണ്. പ്രമേഹരോഗം ഉള്ളവർക്കാണ് അമിതമായിട്ടുള്ള ക്ഷീണം കൂടുതലായിട്ടും കോമൺ ആയി കാണപ്പെടുന്നത് കാരണം ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണല്ലോ പ്രമേഹ രോഗം എന്ന് പറയുന്നത്. എന്നാൽ ക്ഷീണം എന്ന് പറയുമ്പോൾ അതിന്റെ ഒരു കോമൺ പ്രശ്നമായി കാണുന്നത് അനീമിയ ആണ് അതായത് രക്തത്തിന്റെ കുറവ്.

ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥ. സ്ത്രീകളിൽ 12ന് താഴെയും പുരുഷന്മാരിൽ 13ന് താഴെയുമാണ് ഹീമോഗ്ലോബിന്റെ അളവ് കൃത്യമായി വേണ്ടത്. ഹീമോഗ്ലോബിൻ കുറയുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന്റെ അളവ് കുറയുകയും അതിന്റെ ഭാഗമായി അമിതമായിട്ടുള്ള ക്ഷീണം ഉണ്ടാവുകയും ചെയ്യും പലർക്കും രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും ഇതുപോലെ ക്ഷീണം അനുഭവപ്പെടാറുള്ളത്.

എന്നാൽ ഒരു പ്രമേഹ രോഗിയിൽ അനീമിയ ഉണ്ടാകുമ്പോൾ മറ്റ് പല ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. പ്രമേഹത്തിന്റെ തന്നെ സങ്കീർണതകൾ പെട്ടെന്ന് വരികയും അതുപോലെ കൂടുതൽ ശക്തിയോടെ വരികയും ചെയ്യും. കുറഞ്ഞുവരുന്ന അനീമിയ എന്ന അസുഖത്തിന് കാരണം ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നത് കൊണ്ടാണ്. ഹീമോഗ്ലോബിൻ ഉണ്ടാക്കുന്നതിനെ ഇരുമ്പ് വളരെയധികം അത്യാവശ്യമായിട്ടുള്ള കാര്യമാണ് ഇല്ലെങ്കിൽ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥ ഉണ്ടാകും.

ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് ഒരുപാട് കഴിച്ചാൽ മാത്രമായിരിക്കും ശരീരത്തിലേക്ക് അത് അമിതമായി എത്താൻ സഹായിക്കുക എന്നാൽ നോൺവെജും കൂടെ കഴിക്കുന്നവരിലെ പെട്ടെന്ന് തന്നെ ഇരുമ്പിന്റെ അംശം ശരീരത്തിലേക്ക് കയറും. പച്ചനിറത്തിലുള്ള പച്ചക്കറികളിലും ഇലക്കറികളും എല്ലാം തന്നെ ധാരാളം വിരു അംശം കൂടുതലുള്ളതാണ് ഇതെല്ലാം ഭക്ഷണത്തിൽ ഒരുപാട് ഉൾപ്പെടുത്തുന്നത് അനീമിയ കുറയ്ക്കാൻ സഹായിക്കും.

Scroll to Top