വളരെ വിശേഷപ്പെട്ട രവി പ്രദോഷ ദിവസമാണ് വരാൻ പോകുന്നത് ഈ വർഷത്തെ അവസാനത്തെ പ്രദോഷ ദിവസം എന്നും നമുക്ക് പറയാൻ സാധിക്കും ശിവ പാർവതിമാരുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ലഭിക്കാൻ ഏറ്റവും വിശേഷപ്പെട്ട ഒരു ദിവസം കൂടിയാണ് ഇന്ന്. പ്രദോഷ ദിവസം ശിവ പാർവതിമാർ വളരെയധികം സന്തോഷത്തോടെ ഇരിക്കുന്ന സമയമാണ്.
ഈ സമയത്ത് നമ്മൾ എന്തുതന്നെ പ്രാർത്ഥിച്ചാലും അത് ഭഗവാൻ നടത്തിത്തരുന്നതായിരിക്കും ഒപ്പം നമുക്ക് പാർവതി അമ്മയുടെ അനുഗ്രഹവും ലഭിക്കും. ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നവർ അല്ലെങ്കിൽ എന്തൊക്കെ ചെയ്തിട്ടും ഒരുതരത്തിലും ഉള്ള പുരോഗതിയും ജീവിതത്തിൽ വരാത്തവർ ആഗ്രഹങ്ങൾ സാഫല്യം ചെയ്യാൻ ആഗ്രഹിക്കുന്ന സമയത്തെല്ലാം പലതടസ്സങ്ങൾ നേരിടുന്നവർ.
തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഇന്നേദിവസം നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. ഇന്നേദിവസം എല്ലാവരും ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ എഴുന്നേൽക്കുവാൻ ശ്രദ്ധിക്കുക കുളിച്ച് ശുദ്ധിയോടെ വീട്ടിൽ വിളക്ക് കത്തിക്കുക രണ്ട് നേരം വിളക്ക് കത്തിക്കുന്നത് ഏറ്റവും വിശേഷപ്പെട്ടതാണ്. രണ്ടുനേരം കത്തിക്കുവാൻ സാധിക്കാത്തവർ ആണെങ്കിൽ ഒരു നേരമെങ്കിലും കൃത്യമായി വിളക്ക് കത്തിക്കുക.
അതുപോലെ തന്നെ വിളക്ക് കത്തിക്കുമ്പോൾ എണ്ണയ്ക്ക് പകരം നെയ്യ് ഉപയോഗിക്കുക. കൂടാതെ സന്ധ്യാസമയത്ത് 108 പ്രാവശ്യം ഓം നമശിവായ മന്ത്രം ജപിക്കുക. വ്രതം എടുക്കുന്നവർ ആണെങ്കിൽ ഒരു നേരം അരി ഭക്ഷണം കഴിച്ച് വ്രതം എടുക്കാവുന്നതാണ്. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തിൽ വലിയ ഐശ്വര്യങ്ങളും സമ്പത്തും കൊണ്ടുവരുന്നത് ആയിരിക്കും.