നിങ്ങളുടെ മുഖക്കുരു ഇതുപോലെയാണോ? മുഖക്കുരു പെട്ടെന്ന് മാറാൻ ഇതാണ് വഴി.

കൗമാരപ്രായക്കാർ ആയിട്ടുള്ള ആൺകുട്ടികളും പെൺകുട്ടികളുടെയും നേരിടുന്ന ഏറ്റവും വലിയ സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു എന്ന് പറയുന്നത്. അതവരുടെ ആത്മവിശ്വാസത്തെ വരെ തകർക്കാൻ ഇടയാക്കുന്നു. മുഖത്ത് മാത്രമല്ല മുഖക്കുരു ഉണ്ടാകുന്നത് ഷോൾഡറുകളിലും നെഞ്ചിലും അതുപോലെ പുറത്തും കാണപ്പെടാറുണ്ട്. നമ്മുടെ മുഖത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ബാക്ടീരിയൽ ഫംഗൽ ഇൻഫെക്ഷനുകളിൽ നിന്ന് സംരക്ഷിക്കാനും ആയിട്ട്.

ഒരു ഓയിൽ സ്കിൻ പുറപ്പെടുവിക്കുന്നുണ്ട്. പ്രായപൂർത്തിയാകുന്നതോടെ ശരീരത്തിൽ ലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കും അതിന്റെകാരണം ഈ ഓയിൽ ഓവർ ആയിട്ട് പ്രൊഡ്യൂസ് ചെയ്യുകയും അതോടൊപ്പം നശിച്ചു പോയിട്ടുള്ള കുറെ കലകളും എല്ലാം ചേർന്ന് അടിഞ്ഞുകൂടി ഒരു കുരു ഉണ്ടാകും. 12 മുതൽ 25 വയസ്സു വരെയാണ് മുഖക്കുരു ഉണ്ടാകുന്ന ആക്ടീവ് ആയിട്ടുള്ള സമയം എന്ന് പറയുന്നത്.

30 വയസ്സിനു ശേഷവും ചിലരിൽ കണ്ടു വരാറുണ്ട്. മുഖക്കുരു വന്നു കഴിഞ്ഞതിനുശേഷം ചില പാടുകൾ അവശേഷിപ്പിക്കും അതുതന്നെയാണ് കുറെ ആളുകൾക്ക് വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം. കൗമാരപ്രായക്കാർ ആയിട്ടുള്ള സ്ത്രീകളിലും പുരുഷന്മാരിലും മാത്രമല്ല പിസിഒഡി ഉള്ള സ്ത്രീകളിലും ഇതുതന്നെയാണ് അവസ്ഥ. കൃത്യമായി ഉറങ്ങാത്തവരിൽ ആർത്തവം കൃത്യമല്ലാത്തവരിൽ പിസിഒഡി ഉള്ളവർക്ക് ഉറക്കമില്ലാത്തവർക്ക് പഞ്ചസാര അമിതമായി കഴിക്കുന്നവർക്ക്.

എല്ലാം തന്നെ മുഖക്കുരു ധാരാളമായിട്ട് കണ്ടു വരാറുണ്ട്. മുഖക്കുരു ഉള്ള ആളെ ശ്രദ്ധിക്കേണ്ട കാര്യം അതൊരിക്കലും കൈകൊണ്ട് പൊട്ടിക്കാൻ പാടില്ല. കൈകൊണ്ട് തൊടാൻ പാടില്ല മുഖം. മുഖത്ത് സോപ്പ് ഫേസ് വാഷ് എന്നിവ ഉപയോഗിക്കുകയാണെങ്കിലും വളരെ ലൈറ്റ് ആയിട്ടുള്ളത് മാത്രം ഉപയോഗിക്കുക മുഖം സ്ക്രബ്ബ് ചെയ്യാൻ പാടില്ല. തലയിൽ എണ്ണ തേക്കുന്നവർ ആണെങ്കിൽ ഒരുപാട് എണ്ണ തേക്കാതിരിക്കുക കാരണം അത് മുഖത്തേക്ക് ഇറങ്ങിവന്ന് മുഖക്കുരു വരാനുള്ള സാധ്യത ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top