വിഷ്ണുമായ കുട്ടിച്ചാത്തനോട് ആഗ്രഹ സഫലീകരണത്തിനായി ഇതുപോലെ പ്രാർത്ഥിക്കൂ. അത്ഭുതങ്ങൾ നടക്കും.

നമ്മുടെ കേരളത്തിൽ ഒരുപാട് പ്രചാരത്തിലുള്ള ആരാധനാമൂർത്തിയാണ് വിഷ്ണുമായ എന്ന് പറയുന്നത് കേരളത്തിന് പുറത്തേക്ക് ആരാധന വളരെ കുറവാണെങ്കിലും കേരളത്തിൽ ആരാധന വളരെ കൂടുതലാണ്. അധികം സ്ഥലങ്ങളിൽ നമുക്ക് ഭഗവാന്റെ പ്രതിഷ്ഠ കാണാൻ സാധിക്കുന്നതും അല്ല. ആഗ്രഹസഫലീകരണത്തിനും ജീവിതത്തിൽ അത്ഭുദങ്ങളും മായകളും ഉണ്ടാക്കുന്നതിനും ഇതിലും വലിയ ഭഗവാൻ വേറെയില്ല എന്ന് തന്നെ പറയാം.

ഈ ലോകം മുഴുവൻ നടക്കില്ല എന്ന് പറഞ്ഞ കാര്യം അല്ലെങ്കിൽ നിങ്ങളെക്കൊണ്ട് സാധിക്കില്ല എന്ന് മറ്റുള്ളവർ പറഞ്ഞ് നിങ്ങളെ തടഞ്ഞ എല്ലാ കാര്യങ്ങളും തന്നെ ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ഉറപ്പായും നടന്നു കിട്ടുന്നതായിരിക്കും. ഒരു പ്രാവശ്യം നിങ്ങൾ ഭഗവാന്റെ നടയിൽ പോയി നിങ്ങളുടെ ആഗ്രഹം പറഞ്ഞ് പ്രാർത്ഥിച്ചു നോക്കൂ ഉറപ്പായും നിങ്ങൾക്ക് അത് നടന്നു കിട്ടുന്നതായിരിക്കും അതുകൊണ്ടുതന്നെഭഗവാനെ ഭക്തർ ഒരുപാട് ആണ്.

പല ദേശങ്ങളിൽ നിന്നും പല സ്ഥലങ്ങളിൽ നിന്നുമെല്ലാം ഭഗവാനെ കാണാൻ വേണ്ടി ഒരുപാട് ഭക്തരാണ് വരാറുള്ളത് അതെല്ലാം തന്നെ ഭഗവാന്റെ ലീലകൾ ജീവിതത്തിൽ നടന്നവർ ആയിരിക്കും. നിങ്ങൾക്കും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടണം പലപ്പോഴും പല തടസ്സങ്ങൾ കാരണം മുടങ്ങിപ്പോയ ആഗ്രഹങ്ങളെല്ലാം ഉണ്ടോ അതെല്ലാം തന്നെ നടന്നു കിട്ടുന്നതിനുവേണ്ടി നിങ്ങൾ വിഷ്ണുമായ ക്ഷേത്രത്തിൽ പോയി ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്.

ആദ്യം ചെയ്യേണ്ടത് നിങ്ങൾ ഭഗവാന്റെ മുന്നിൽ ചെന്ന് നിങ്ങളുടെ ആഗ്രഹം പറയുക എന്നതാണ് അതിനുശേഷം പൂർണ്ണമായ വിശ്വാസത്തോടുകൂടി തുടർച്ചയായ 12 ദിവസം നിങ്ങൾ നെയ് വിളക്ക് കത്തിക്കുക. ഒരു ദിവസം ഒരു വിളക്ക് രണ്ടാമത്തെ ദിവസം രണ്ട് വിളക്ക് മൂന്നാമത്തെ ദിവസം മൂന്ന് വിളക്ക് ഈ രീതിയിൽ പന്ത്രണ്ടാമത്തെ ദിവസം 12 വിളക്കായിരിക്കും നിങ്ങൾ കത്തിക്കേണ്ടത്. ഈ രീതിയിൽ നിങ്ങൾ ചെയ്താൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നടന്നു കിട്ടുന്നതായിരിക്കും.

Scroll to Top