നല്ല ആരോഗ്യത്തോടെ എനർജറ്റിക്കായി ഇരിക്കണം എന്ന് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നവരാണല്ലോ നമ്മൾ പലർക്കും പലതരത്തിലുള്ള ശരീരപ്രകൃതിയാണ് ഉള്ളത്. തടിച്ച ആളുകൾക്ക് പൊതുവേ അനുഭവിക്കുന്ന ചില പ്രശ്നങ്ങൾ ഉണ്ട് നടക്കുമ്പോൾ കിടപ്പു ഉണ്ടാവുക രാത്രി ഉള്ള കൂർക്കം വലി കാലിന്റെ മുട്ടിന്റെ വേദന തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം. ശരീരഭാരം എന്ന് ഉദ്ദേശിക്കുന്നത് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ്.
കിഡ്നി രോഗങ്ങൾ പാൻക്രിയാസ് രോഗങ്ങൾ കരൾ വീക്കങ്ങൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം തന്നെ കൊഴുപ്പ് ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടിയാൽ വരാവുന്ന രോഗങ്ങളാണ്. അമിതഭാരം ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒരുപാട് കഴിക്കുന്നത് കൊണ്ടും അതുപോലെ പുറത്തുനിന്നുള്ള ബേക്കറി പലഹാരങ്ങൾ.
ഫാസ്റ്റ് ഫുഡ് പലഹാരങ്ങൾ കഴിക്കുന്നതുകൊണ്ടുമാണ് ഇന്നത്തെ ജീവിതരീതിയിൽ ഏറ്റവും പ്രശ്നമായി നിൽക്കുന്നതും ഇതുതന്നെയാണ്. അമിതമായിട്ടുള്ള വണ്ണം കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവർ ആണെങ്കിൽ വെറും വയറ്റിൽ വെള്ളരിക്ക ജ്യൂസ് ആയി കഴിക്കുക. പഞ്ചസാര ഇടാതെ ഫ്രഷ് ആയി തന്നെ അടിച്ചു കുടിക്കേണ്ടതാണ്. മധുര പലഹാരങ്ങൾ പൂർണ്ണമായി ഒഴിവാക്കുക.
ചെറുനാരങ്ങയും തേനും ഒരു ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്ത് വെറും വയറ്റിൽ കുടിക്കുന്നതും നല്ലതാണ്. അതുപോലെ സ്വയം ചെയ്യുന്നവർ ആണെങ്കിൽ കൃത്യമായി ഡോക്ടറുടെ നിർദ്ദേശപ്രകാരം ഡയറ്റ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക പ്രത്യേകിച്ച് എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ളവരാണെങ്കിൽ ഉറപ്പായും ഡോക്ടറെ നിർദ്ദേശപ്രകാരം അല്ലാതെ നിങ്ങൾ ഡേറ്റ് ചെയ്യാൻ പാടില്ല.