അമിതമായ ക്ഷീണം ചൂടുള്ള സമയത്ത് തണുപ്പ് അനുഭവപ്പെടുക തണുപ്പുള്ള സമയത്ത് ചൂട് അനുഭവപ്പെടുക നല്ലതുപോലെ മുടി കൊഴിഞ്ഞുപോവുക പെട്ടെന്ന് ക്ഷീണിക്കുക തുടങ്ങിയിട്ടുള്ള അനുഭവങ്ങൾ നമ്മളിൽ പലരും നേരിടുന്നുണ്ടാകും പെട്ടെന്നായിരിക്കും ഇത്തരം കാര്യങ്ങൾ വരുന്നത് ഇതെല്ലാം തന്നെ തൈറോയ്ഡ് രോഗവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
അത് അറിയാതെ നമ്മൾ ഡോക്ടറെ കാണിക്കാതിരിക്കുകയും വേറെ പല മരുന്നുകൾ കഴിച്ച് ഭേദമാക്കാൻ ശ്രമിക്കുകയും ചെയ്യും. തൈറോയ്ഡ് ഗ്രന്ഥിയിൽ ഉത്പാദിപ്പിക്കുന്ന ഹോർമോണിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആണ് തൈറോയ്ഡ് രോഗത്തിന് ഇടയാക്കുന്നത്. തടി കൂടിയ തൈറോയിഡും തടി കുറയുന്ന തൈറോയ്ഡ് ഉണ്ട്. സാധാരണയായി തൈറോയ്ഡ് ഹോർമോൺ കുറയുന്ന സന്ദർഭങ്ങളിൽ ശരീരവണ്ണം കൂടാനുള്ള സാധ്യതകൾ കൂടുതലാണ്.
അതുപോലെ തന്നെ തൈറോയിഡ് ഹോർമോൺ കൂടുന്ന സന്ദർഭങ്ങളിൽ ശരീരവണ്ണം കുറയാനുള്ള സാധ്യതകളും കൂടുതലാണ്. ഇതാണ് തടി കൂടുന്നതിനും തടി കുറയുന്നതിനും കാരണമാകുന്നത്. അതുപോലെ തന്നെ ക്ഷീണം ഉണ്ടാകുന്നതുകൊണ്ട് എപ്പോഴും കിടക്കണം എന്ന് തോന്നൽ ഉണ്ടാവുകയും അതും അമിതവണ്ണം ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും. മുടികൊഴിച്ചിൽ വളരെ കോമൺ ആയി കാണുന്ന ഒരു ലക്ഷണമാണ്.
അതുപോലെ തന്നെ തൊലിയിൽ ചൊറിച്ചിൽ ഉണ്ടാവുക ചിലപ്പോൾ ചെറിയ കുരുക്കൾ ഉണ്ടാവുക ഇതെല്ലാം തന്നെ തൈറോയ്ഡ് രോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണ് സ്വയം ചികിത്സ നടത്താതെ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കണ്ട് അതിനു വേണ്ടി ചികിത്സകൾ നടത്തുകയാണ് എങ്കിൽ എത്രയും പെട്ടെന്ന് നമുക്ക് ഈ ബുദ്ധിമുട്ടുകൾ എല്ലാം ഇല്ലാതാക്കാൻ സാധിക്കും.