ഗ്യാസിന് വെറുതെ മരുന്നു കഴിക്കാതെ ഗ്യാസ് ഉണ്ടാവുന്നതിന് കാരണം കണ്ടുപിടിച്ച് ഇതുപോലെ ചെയ്തുനോക്കൂ.. പൂർണമായും മാറും.

ചില ആളുകൾ പറയുന്നത് കേൾക്കാം ഗ്യാസ് തലയിലേക്ക് കയറി അല്ലെങ്കിൽ തല കറങ്ങുന്നു, അസ്വസ്ഥത ഉണ്ടാകുന്നു എന്നൊക്കെ. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ പ്രധാനമായും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ, നെഞ്ചരിച്ചിൽ അല്ലെങ്കിൽ വയറുനിറഞ്ഞു നിൽക്കുന്ന അവസ്ഥ അല്ലെങ്കിൽ വീർത്ത അവസ്ഥ. ഇങ്ങനെ കയറുന്ന ഗ്യാസ് നമ്പർ വയറ്റിൽ നിന്ന് കീഴ്വായു മുഖേനയോ അല്ലെങ്കിൽ തേട്ടി പോവുകയോ ചെയ്തില്ലെങ്കിൽ വളരെ ബുദ്ധിമുട്ടായിരിക്കും.

ഇങ്ങനെ എന്തെങ്കിലും തരത്തിൽ ഗ്യാസ് പുറത്തേക്ക് പോയതിനുശേഷം മാത്രമേ നമ്മൾക്ക് ആശ്വാസം ലഭിക്കുകയുള്ളൂ. ഗ്യാസിന്റെ ഈ പ്രശ്നം കാരണം ചില ആളുകൾ എംആർഐ അല്ലെങ്കിൽ സ്കാനിങ് എല്ലാം ചെയ്യാറുണ്ട്. ഇത് ചിലപ്പോൾ ഡോക്ടർ വേണമെന്ന് പറഞ്ഞിട്ട് ആയിരിക്കില്ല അവരുടെ തന്നെ ഒരു മനസ്സംതൃപ്തിക്ക് വേണ്ടി ആയിരിക്കും. ഇങ്ങനെ ടെസ്റ്റുകൾ ചെയ്താലും ചിലപ്പോൾ അതിൽ ഒന്നും കാണിക്കണമെന്നില്ല.

ചിലപ്പോൾ ചിലരുടെ മാനസിക പ്രശ്നങ്ങൾ കാരണം തോന്നുന്നത് ആയിരിക്കും. ഇങ്ങനെ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിവ ഉണ്ടാകുമ്പോൾ ഡെലൂസിൽ ആണ് കൊടുക്കാറുള്ള മരുന്ന്. അത് കഴിക്കുന്ന സമയത്ത് ഒരു കുറവുണ്ടെങ്കിലും പിറ്റേദിവസം അല്ലെങ്കിൽ വേറെ ദിവസമോ വീണ്ടും കൂടാൻ സാധ്യതയുണ്ട്. ഇങ്ങനെ നെഞ്ചരിച്ചിലും അസിഡിയും ഉണ്ടാകാൻ പല കാരണങ്ങൾ ഉണ്ട്.

അതിൽ തന്നെ രണ്ടെണ്ണം പ്രധാനമായി വരുന്നത് ഹൈപ്പോഅസിഡിറ്റിയാണ്. ഇത് ശരീരത്തിലെ ആസിഡിന്റെ അളവ് കുറയുന്നതും മൂലം ഉണ്ടാകുന്നതാണ്. നമ്മുടെ ശരീരത്തിൽ ആസിഡുകൾ ഉണ്ടാക്കുന്ന സെല്ലുകൾക്ക് എന്തെങ്കിലും തരത്തിൽ ഇൻഫെക്ഷൻ വരുകയാണെങ്കിൽ ആസിഡ് ഉല്പാദനം കുറയുന്നതാണ്. ഇത്തരത്തിൽ ആസിഡിന്റെ നിർമ്മാണത്തിൽ തടസ്സം വരുമ്പോഴാണ് പലർക്കും പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top