നമ്മൾ ഒട്ടുമിക്ക ആളുകളും ഒരുപാട് ആഗ്രഹിക്കുന്നതാണ് കെമിക്കലുകൾ ഇല്ലാതെ തന്നെ മുടി കറുപ്പിക്കുന്നതിന്. നമ്മൾക്ക് നമ്മുടെ പ്രകൃതിയിൽ നിന്നും കിട്ടുന്ന വെളുത്തുള്ളിയുടെ തൊലി കൊണ്ട് തന്നെ തികച്ചും നാച്ചുറൽ ആയ ഹെയർ ഡൈ ഉണ്ടാക്കാവുന്നതാണ്. ഇതിനായി വെളുത്തുള്ളിയുടെ തൊലി കുറച്ചു കൂടുതൽ എടുക്കുക. വെളുത്തുള്ളി നന്നാക്കി എടുക്കുമ്പോൾ ഉള്ള തൊലിയും തോടും ആണ് നമ്മൾ ഇതിനായി ഉപയോഗിക്കുന്നത്.
ഇതിൽ നനവില്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിനായി നമ്മൾ ഒരു പഴയ പാത്രം എടുക്കുക, ഒരു പാനിൽ ഇത് ഇടുക. നല്ല പാത്രം ഇതിനായി ഉപയോഗിക്കേണ്ടി വരുന്നില്ല കാരണം ചിലപ്പോൾ ഇത് പാത്രം കറുത്തു പോകാൻ കാരണമാകും. ഇങ്ങനെ ഡ്രൈ ആയിട്ടുള്ള ഈ വെളുത്തുള്ളിയുടെ തൊലി പാനിൽ ഇട്ട് ഗ്യാസ് ഓണാക്കി ചൂടാക്കുക. ചൂടാക്കുമ്പോൾ നന്നായി ഇളക്കാൻ ശ്രദ്ധിക്കുക.
വെള്ള കളർ ഉള്ള വെളുത്തുള്ളിയുടെ തൊലി നല്ലോണം കറുത്ത് വരുമ്പോൾ തീ ഓഫ് ആക്കാവുന്നതാണ്. അതിനുശേഷം ഇത് ചൂടാറാൻ വയ്ക്കുക. തണുത്തതിനുശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇടയ് നൂറുശതമാനം എഫക്ടീവ് ആണ് കൂടാതെ തന്നെ സൈഡ് എഫക്ട് ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട് എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്. ഇത് പൊടിച്ചതിനുശേഷം ഒരു ബൗളിലേക്ക് മാറ്റുക.
ഇതിലേക്ക് ഒലിവ് ഓയിൽ ചേർക്കുക. ഒലിവ് ഓയിൽ തന്നെ വേണം ഇതിന് ചേർക്കാൻ വേറെ ഓയിലുകൾ ഉപയോഗിച്ച് കഴിഞ്ഞാൽ ഗുണം ലഭിക്കുകയില്ല. ഒലിവ് ഓയിൽ മിക്സ് ചെയ്യാൻ പാകത്തിന് ഒഴിച്ചു കൊടുക്കുക. ഇത് മിക്സ് ചെയ്യുമ്പോൾ പ്ലാസ്റ്റിക്കിന്റെ പാത്രം ഉപയോഗിക്കാതിരിക്കുക. ഒലിവോയിൽ മിക്സ് ചെയ്ത പേസ്റ്റ് പോലെ ആകുമ്പോൾ ഇത് ചില്ല് ക്ലാസിലേക്ക് വേണം മാറ്റാൻ. തുടർന്ന് വീഡിയോ കാണുക.