ഈ ഹെൽത്ത്ഡ്രിങ്ക് ഉപയോഗിച്ചാൽ മതി ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാം.

നമ്മുടെ ശരീരം ഓരോ ദിവസം കഴിയുംതോറും മാലിന്യങ്ങൾ നിറഞ്ഞുവരുന്ന ഒന്നാണ്. പല ആളുകളും ഈ കാര്യം ശ്രദ്ധിക്കാറില്ല. ഇനിയിപ്പോൾ ശ്രദ്ധിച്ചാൽ തന്നെ ഇങ്ങനത്തെ മാലിന്യങ്ങൾ പുറന്തള്ളാൻ എന്തു ചെയ്യണം എന്നറിയാത്ത ആളുകളായിരിക്കും കൂടുതൽ. നമ്മുടെ ശരീരം തന്നെ വൃക്കയിലൂടെയും കരളിലൂടെയും പലതും നീക്കം ചെയ്യുന്നുണ്ട്. എന്നാൽ നമ്മൾ അന്തരീക്ഷ മലിനീകരണം നടക്കുന്ന ഒരു ചുറ്റുപാടിൽ ആയതിനാൽ.

നമ്മുടെ ശരീരം പുറന്തള്ളുന്നതിനേക്കാൾ കൂടുതൽ അളവിൽ ടോക്സിനുകൾ ശരീരത്തിൽ എത്തുന്നു. ഇങ്ങനെ ടോക്‌സിനുകളെ പുറന്തള്ളാനായി നമ്മൾക്ക് വീട്ടിൽ തന്നെ ഒരു ഹെൽത്ത്‌ ഡ്രിങ്ക് ഉണ്ടാക്കാവുന്നതാണ്. ഇതുണ്ടാക്കുന്നതിനായി നമ്മൾക്ക് ആദ്യം വേണ്ടത് അര ടേബിൾ സ്പൂൺ കരിംജീരകം ആണ്. കരിഞ്ചീരകം എന്നു പറയുന്നത് മരണം ഒഴികെയുള്ള എല്ലാ അസുഖങ്ങൾക്കും ഒരു ദിവ്യ ഔഷധം എന്ന് തന്നെയാണ്.

അതിനുശേഷം ഇതിലേക്ക് പെരുംജീരകംആണ് വേണ്ടത്. പെരുംജീരകം ആര ടേബിൾ സ്പൂൺ, അയമോദകം അര ടേബിൾ സ്പൂൺ എന്നിവയാണ് വേണ്ടത്. ഇവ മൂന്നും കൂടി ഒരുമിച്ച് ഒരു പാത്രത്തിലിട്ട് മൊരിച്ചെടുക്കുക. ഇത് ഒരു ഇളം തവിട്ടു നിറം ആകുന്നത് വരെ ചൂടാക്കുക. അതിനുശേഷം തീ ഓഫ് ആക്കി വേറൊരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ ആയി വയ്ക്കുക.

വെള്ളം തിളച്ചു വരുന്ന സമയത്ത് ചൂടാക്കി വെച്ചിട്ടുള്ളഈ കൂട്ട് അതിലേക്ക് ചേർക്കുക. ഈ കൂട്ടും കൂടിയിട്ട് നല്ലപോലെ തിളപ്പിച്ചതിനുശേഷം അരിച്ചു കുടിക്കാവുന്നതാണ്. ഇനി അങ്ങനെ ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് ഇതിലേക്ക് അല്പം ചായപ്പൊടി ചേർത്ത് ചായ പോലെ ഉണ്ടാക്കാവുന്നതാണ്. മധുരത്തിനായി ആവശ്യത്തിന് ശർക്കര പാനിയും ചേർക്കുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top