നമ്മുടെ നാട്ടറിവുകൾ നമ്മളിൽ നിന്നും മറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഒന്നാണ്. നമ്മുടെ മുത്തശ്ശിമാർ പണ്ട് കാലങ്ങളിൽ എന്തെങ്കിലും അസുഖങ്ങൾ വരുമ്പോൾ നമ്മുടെ തൊടിയിൽ നിന്നും ചെടികൾ ഉപയോഗിച്ച് അസുഖം മാറ്റി തരാറുണ്ട്. ചിലർക്കെങ്കിലും ഓർമ്മയുണ്ടാകും തുളസിയിലയുടെ നീര് കണ്ണിൽ പിഴിഞ്ഞ് നമ്മുടെ പനി മാറ്റിയിരുന്ന ഒരു കാലം. ഇപ്പോഴത്തെ കാലത്ത് പറയുന്നത് തുളസിയില അങ്ങനെ കണ്ണിൽ പിഴിയാൻ പാടില്ല എന്നാണ്.
പിന്നെ ഇപ്പോഴത്തെ കാലത്തെ ആളുകൾക്ക് അങ്ങനെ ചെയ്യാനും താല്പര്യം ഇല്ല. നമ്മുടെ തൊടിയിൽ കാണുന്ന ഒരുപാട് ഔഷധസസ്യങ്ങൾ നമ്മുടെ കണ്ണിൽ നിന്നും മറഞ്ഞു പോയിട്ടുണ്ടെങ്കിലും നമ്മുടെ മണ്ണിൽ നിന്നും മറഞ്ഞു പോയിട്ടുണ്ടാകില്ല. പൈൽസ് പിന്നെ നിരവധി അസുഖങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്ന ഒരു ചെടിയാണ് അപ്പ ചെടി അല്ലെങ്കിൽ നായ് തുളസി എന്ന് പറയുന്നത്.
പണ്ടുകാലങ്ങളിൽ കൃഷിയിടങ്ങളിലെ കളകളെ നശിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ജൈവ കീടനാശിനിയാണ് അപ്പ ചെടി. നീലപ്പീലി, മുറിപ്പച്ച, വേനൽ പച്ച എന്നിങ്ങനെ പേരുകളിലും ഇത് അറിയപ്പെടുന്നു. അപ്പച്ചെടിയെ കാണുമ്പോൾ ഒട്ടുമിക്ക ആളുകളും കമ്മ്യൂണിസ്റ്റ് പച്ച ആണോ എന്ന് തെറ്റിദ്ധരിക്കാറുണ്ട്. കാരണം അപ്പച്ചടിയും കമ്മ്യൂണിസ്റ്റ് പച്ചയും ഏകദേശം ഒരുപോലെയാണ് കാണാൻ. ഇവയുടെ പൂക്കളും ഒരുപോലെ തന്നെയാണ്.
ഇത് സാധാരണ സീസണുകളിൽ ഉണ്ടാകുന്ന ഒരു ചെടിയാണ്. സീസൺ ആകുമ്പോൾ ഉണ്ടാവുകയും പിന്നീട് നശിച്ചു പോവുകയും വീണ്ടും അടുത്ത സീസണിൽ ഉണ്ടാവുകയും ആണ് ചെയ്യുന്നത്. ഇതിന് ഏകദേശം 40,000ത്തോളം വിത്തുകൾ ഉണ്ടാകും. ഇതിന്റെ വിത്ത് കാറ്റിലൂടെയും വെള്ളത്തിലെയും വളരെ വേഗത്തിൽ പരക്കുന്നു. ഇതിന്റെ പൂക്കൾ കാണാൻ നല്ല ഭംഗിയാണ്. തുടർന്ന് വീഡിയോ കാണുക.