എല്ലാകാലത്തും വീട്ടിൽ ഏതെങ്കിലും ഒരാൾക്ക് കഫക്കെട്ട് എപ്പോഴും ഉണ്ടാകും. ഒരാൾക്ക് മാറി വരുമ്പോൾ അടുത്ത ആൾക്ക് തുടങ്ങിയിട്ടുണ്ടാവും. ചിലപ്പോൾ ഇതെങ്ങനെ തുടർച്ചയായിട്ട് പോകാറുണ്ട്. ചിലർ കഫക്കെട്ട് ആയതുകൊണ്ട് നാലോ അഞ്ചോ ദിവസം കൊണ്ട് മാറും എന്നുള്ള ഒരു കാരണം കൊണ്ട് ഹോസ്പിറ്റലിൽ പോകാതെ തന്നെത്താൻ മാറാൻ വേണ്ടി കാത്തിരിക്കും. പക്ഷേ അത്രയും ദിവസം ആ ബുദ്ധിമുട്ടും സഹിച്ചുവേണം കഴിയാൻ.
ഇത് ജോലിസ്ഥലത്തും വീടുകളിലും അല്ലെങ്കിൽ എവിടെയെങ്കിലും പോകുമ്പോൾ ബുദ്ധിമുട്ട് വളരെയധികം ഉണ്ടാക്കാറുണ്ട്. ആസ്മയുള്ള ആളുകൾക്കും പ്രധാനമായും ഇതുപോലെ കഫക്കെട്ട് കുറെ നാൾ തുടരാം. ചില കുടുംബങ്ങളിൽ പാരമ്പര്യമായി അലർജിയോ അല്ലെങ്കിൽ ആസ്മയോ പോലുള്ള അസുഖങ്ങൾ അസുഖങ്ങൾ മക്കളിലേക്ക് കൈമാറി കൈമാറി വരാൻ സാധ്യത കൂടുതലാണ്.
ഇങ്ങനെയുള്ളവർക്ക് എന്നും ക്ഷീണം പനി ജലദോഷം എന്നിവ ഇടയ്ക്കിടയ്ക്ക് ഉണ്ടാകാം. 90% ആളുകൾക്കും ആസ്മ വരുന്നത് പാരമ്പരമായിട്ടാണ്. അതുകൊണ്ട് തന്നെ ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ നിങ്ങടെ ഉള്ളിൽ ആസ്മ പിന്നീട് എപ്പോഴെങ്കിലും ഉണ്ടാകാനുള്ള ജീനുകൾ കാണപ്പെടുന്നു. ഇങ്ങനെ കുട്ടികൾ വളർന്നുവന്നു വന്നെങ്കിൽ ചെറുപ്പത്തിലെ ആസ്മ തുടങ്ങാം.
അല്ലെങ്കിൽ ഒരു പ്രത്യേക വയസ്സ് കഴിഞ്ഞതിനുശേഷം ആയിരിക്കും കണ്ടു വരിക. ഇപ്പോഴത്തെ കുട്ടികളിൽ മൂന്നും നാലും വയസ്സുള്ളവർക്കു ഇതുപോലെ ജലദോഷം ആസ്മ എന്നിങ്ങനെയുള്ളവ വരുന്നുണ്ടെങ്കിൽ അവരുടെ അടുത്ത തലമുറയിലേക്ക് അത് മുപ്പതോ 35 വയസ്സിലോ ആയിരിക്കും വരിക. ചെറിയ രീതിയിലുള്ള ജലദോഷം തുമ്മൽ എന്നിവ നിൽക്കാതെ തന്നെ വരുമ്പോൾ അപ്പോൾ തന്നെ ചികിത്സിക്കുകയാണെങ്കിൽ നമ്മൾക്ക് അതിനുശേഷം ഉണ്ടാകാൻ സാധ്യതയുള്ള ശ്വാസംമുട്ട് ഇല്ലാതാക്കാൻ കഴിയും. തുടർന്ന് വീഡിയോ കാണുക.