ഔഷധഗുണങ്ങൾ ഏറെയുള്ള ഇലയാണ് തുളസിയില. പല അസുഖങ്ങൾക്കും ഉള്ള പ്രകൃതിദത്ത വൈദ്യമാണ് ഇത്. ഒട്ടുമിക്ക ആളുകളുടെയും മുറ്റത്ത് പറമ്പിലോ തുളസികൾ ധാരാളമായി കാണുന്നുണ്ടാകും. പണ്ടുകാലതെ ചില ആളുകൾ പറയുന്നത് കേൾക്കാൻ മുറ്റത്ത് നിൽക്കുന്ന തുളസിയിലയുടെ ഒരു ഇല ദിവസവും കഴിക്കാൻ. ചെറുപ്പക്കാരു എല്ലാവരും മിക്കതും ഇത് അവഗണിക്കുകയാണ് ചെയ്യാറ്.
എന്തെങ്കിലും അസുഖങ്ങൾ വന്നു കഴിഞ്ഞാൽ അത് മാറ്റാൻ മാത്രമല്ല അസുഖങ്ങൾ വരാതിരിക്കാനുള്ള കഴിവും തുളസിക്കു ഉണ്ട്. തുളസിയില ഇട്ട് വെച്ച് വെള്ളം കുടിക്കുന്നത് വളരെയധികം നല്ലതാണ്. ഇതിനായി ഒരു ഗ്ലാസ് എടുക്കുക അതിലേക്ക് താല്പര്യമുള്ളത്ര തുളസിയില ചേർത്ത് ഒരു ഗ്ലാസ് വെള്ളം മുഴുവൻ ആക്കി എടുക്കുക. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളത്തേക്കാളും രണ്ട് ഇരിട്ടി ഗുണമാണ് ഇങ്ങനെ ചെയ്യുമ്പോൾ.
ഇത് തലേദിവസം രാത്രി തന്നെ ഇട്ടുവച്ച് പിറ്റേദിവസം രാവിലെ ആണ് എടുത്തു കുടിക്കേണ്ടത്. ഈ വെള്ളം സ്ഥിരമായി കുടിക്കുന്നതിലൂടെ നമുക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ, വൈറസ് അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു, ബാക്ടീരിയകളെ ചേറുത്തുനിർത്താൻ പറ്റുന്നു, ജലദോഷം, ചുമ, അലർജി സംബന്ധമായ പ്രശ്നങ്ങൾ എന്നിവകൊക്കെ നല്ലൊരു ശാശ്വത പരിഹാരമാണ് തുളസി.
തുളസിയിൽ ധാരാളമായി അയൺ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ വിളർച്ച പോലുള്ള ബുദ്ധിമുട്ടുള്ളവർ എല്ലാ ദിവസവും ഈ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് അയൺ ഗുളികകൾ കഴിക്കുന്നതിനു തുല്യം തന്നെയാണ്. പ്രമേഹത്തിന് നല്ലൊരു പ്രതിവിധിയാണ് തുളസി വെള്ളം കുടിക്കുന്നത്. തുളസിയിൽ യൂജിനോൾ, മിതായുജിനോൾ, കാരിയോഫയലിന് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പാൻക്രിയാസിനെ വളരെയധികം നല്ലതാണ്. ഇത് പാൻക്രിയാസിന്റെ പ്രവർത്തനങ്ങളെ ശരിയായ രീതിയിൽ ആക്കി ഇൻസുലിന്റെ ഉത്പാദനം കൃത്യമായി നടത്തുന്നു. തുടർന്ന് വീഡിയോ കാണുക.