ഒട്ടുമിക്ക യൂട്യൂബ് ചാനലുകളിലും സ്ത്രീകളുടെ മാത്രം മുഖം വെളുപ്പിക്കുന്ന രീതിയിൽ ഉള്ള വീഡിയോകളാണ് വരാറുള്ളത്. പുരുഷന്മാർക്കു വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഫെയ്സ് പാക്കുകൾഅധികം കാണാറില്ല. പുരുഷന്മാർക്ക് വേണ്ടിയുള്ള ഈ പാക്ക് തയ്യാറാക്കുന്നതിനായി ഒരു ഉരുളക്കിഴങ്ങും തക്കാളിയും എടുക്കുക. പുരുഷന്മാർക്ക് മാത്രമല്ല ഇത് സ്ത്രീകൾക്കും ഉപയോഗിക്കാവുന്നതാണ്.
ഒരു ദിവസത്തേക്ക് ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ ആ അളവിന് മാത്രമുള്ളതു എടുത്താൽ മതി. ഈ പാക്ക് ഉപയോഗിക്കുമ്പോൾ പുരുഷന്മാരുടെ മുഖം വെട്ടിത്തിളങ്ങുന്നത് പോലെ ആകും. ഇത് തയ്യാറാക്കുന്നതിനായി ഉരുളക്കിഴങ്ങും തക്കാളിയും നല്ലപോലെ വൃത്തിയാക്കി എടുക്കുക. വൃത്തിയാക്കിയതിനുശേഷം ചെറിയ കഷണങ്ങളാക്കി മിക്സിയിൽ അരക്കാൻ പാകത്തിലിടുക.
തക്കാളിയും ഉരുളക്കിഴങ്ങും നല്ലപോലെ അരച്ചെടുക്കുക. വരച്ചു കഴിയുമ്പോൾ നമ്മൾക്ക് ഇതൊരു പേസ്റ്റ് പോലെ ലഭിക്കുന്നതാണ്. തക്കാളിയിൽ വെള്ളം ഉള്ളതിനാൽ ഇതിൽ വെള്ളം ചേർക്കേണ്ടി വരുന്നില്ല. ഇതുരണ്ടും മറച്ചു വച്ചതിലേക്ക് ഒരു ടേബിൾ സ്പൂൺ പച്ചരിപ്പൊടി ചേർക്കുക. അതിനുശേഷം നന്നായി ഇളക്കുക. ഉരുളക്കിഴങ്ങ് എടുക്കുന്നതിന്റെ അളവനുസരിച്ച് അരിപ്പൊടി എടുക്കാൻ നോക്കുക.
ഉരുളക്കിഴങ്ങ് രണ്ടെണ്ണം വലുതാണ് എടുക്കുന്നത് എങ്കിൽ രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി എടുക്കാൻ നോക്കുക. അതിനുശേഷം ഇതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞു ഒഴിക്കുക. വലിയ നാരങ്ങാ ആണെങ്കിൽ പകുതി പിഴിഞ്ഞൊഴിച്ചാലും മതിയാകും. ഇത് നാലും കൂടിനന്നായി ഇളക്കി എടുത്തതിനുശേഷം ഐസ് ക്യൂബിന്റെ ട്രേയിൽ ഒഴിക്കുക. മിക്സ് ചെയ്ത് എടുത്ത പാക്ക് നമ്മൾക്ക് ഐസ്ക്യൂബ് പോലെ ആക്കി എടുക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. നന്നായി ഫ്രീസ് ചെയ്തതിനുശേഷം ഒന്നോ രണ്ടോ ക്യൂബ എടുക്കുക. പുറത്തേക്ക് എടുത്ത് വെച്ചതിനുശേഷം ചെറുതായി അലിഞ്ഞു വരുമ്പോഴാണ് നമ്മൾ ഇത് മുഖത്ത് അപ്ലൈ ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.