വായനാറ്റത്തെ പറ്റിയാണ് പറയാൻ പോകുന്നത് ഭൂരിഭാഗം ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് കാരണം നമ്മുടെ കോൺഫിഡൻസ് പോകുന്ന കാര്യമാണ് മറ്റുള്ളവരുമായി തുറന്നു സംസാരിക്കാൻ കഴിയാത്ത അവസ്ഥ പലപ്പോഴും ആളുകൾ നേരിടാറുണ്ട് ചിലപ്പോൾ ആളുകൾ കൂട്ടുകൂടാൻ തന്നെ മടി കാണിക്കുകയും ചെയ്യും അതുകൊണ്ട് വളരെയധികം മാനസിക സമ്മർദ്ദം നേരിടുന്ന ഒരു പ്രശ്നം കൂടിയാണ് വായ്നാറ്റം.
പല കാരണങ്ങൾ കൊണ്ടും വായനാറ്റം ഉണ്ടാകാം ഒന്നാമത്തെ കാരണം രണ്ട് നേരം പല്ലുതേക്കാതെ ഇരിക്കുന്നത്. കൃത്യമായി എല്ലാ ഭക്ഷണവശിഷ്ടങ്ങളും വായയിൽ നിന്ന് എടുക്കാത്തത് മൂലം. രണ്ടാമത്തെ കാര്യം നമ്മുടെ ശരീരത്തിന് പറ്റാത്ത സാധനങ്ങൾ വീണ്ടും കഴിക്കുന്നത് മൂലം അതു കുടലിൽ ചെന്ന് ഗ്യാസ് ഫോം ചെയ്തു വായിലൂടെ പുറത്തു പോകുന്ന അവസ്ഥ.
അടുത്ത കാര്യമെന്ന് പറയുന്നത് നമ്മുടെ കുടലിന്റെ അകത്ത് നല്ല ബാക്ടീരിയകൾ ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണ് നല്ല ബാക്ടീരിയകൾ ഇല്ലാതെ വരുമ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ആയാലും അല്ലെങ്കിൽ ശരീരത്തിലേക്ക് പോഷകങ്ങൾ കൃത്യമായി ആകരണം ചെയ്യപ്പെടാതെ വരുമ്പോൾ അതിന്റെ ഭാഗമായി കുടലിന്റെ ചലനങ്ങൾ കുറയുകയും പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.
നെഞ്ചരിച്ചിൽ പുളിച്ചതിട്ട വായിൽ അൾസർ എന്നിവയെല്ലാം കുടലിൽ നല്ല ബാക്ടീരിയകൾ ഇല്ലാതിരിക്കുന്നതിന്റെ പ്രശ്നങ്ങൾ ആണ്. ഭക്ഷണ വിശിഷ്ടങ്ങൾ കുടലിൽ തന്നെ അവശേഷിക്കുകയും അതിൽ ഗ്യാസ് ഫോം ചെയ്യുകയും അതുവഴി വായിലൂടെ പുറത്തു പോവുകയും ആണ് ചെയ്യാറുള്ളത് ഇത് വായിനാറ്റത്തിന് കാരണമാകുന്നു. അപ്പോൾ വയറിന്റെ പ്രശ്നങ്ങൾ മാറ്റിയാൽ തന്നെ വായനാറ്റം ഇല്ലാതാക്കാം.