എല്ലാ ചൊറിച്ചിലും വട്ടചൊറിയല്ല മറ്റു അസുഖങ്ങൾ ആവാം.

ഒരുപാട് ആളുകൾ വട്ട ചൊറിയയുടെ വീഡിയോകളും മറ്റും കണ്ടു എല്ലാത്തരം ചൊറിച്ചിലും വട്ടച്ചൊറി തന്നെയാണോ എന്ന് സംശയിക്കുന്നവരുണ്ട്. എല്ലാ ചൊറിച്ചിലും വട്ടച്ചൊറി ആകണമെന്നില്ല. ഫംഗസ് രോഗങ്ങൾ ഇതുപോലെതന്നെ വേറെ വരാവുന്നതാണ്. ഫംഗസ് രോഗങ്ങളും ഇതുപോലെ തുടയെടുക്കുകളിൽ, വയറിന് താഴെ, ജോയിന്റുകളിൽ എന്നിവിടത്തെല്ലാം വരാവുന്നതാണ്.

വിയർപ്പ് തങ്ങിനിൽക്കാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഒക്കെ ഇതുപോലെ ചൊറിച്ചിൽ അനുഭവപ്പെടാവുന്നതാണ്. നമ്മുടെ ശരീരത്തിൽ ഒരുപാട് ഫംഗസുകൾ ഉണ്ട്. അതിൽ തന്നെ ശരീരത്തിന് അകത്തും ശരീരത്തിന് പുറത്തും തന്നെ ഒരുപാട് ഉണ്ട്. പക്ഷേ ഇതിന്റെ അളവ് ഒരു നോർമൽ ലെവലിൽ നിന്നും മാറി കൂടുതൽ ആകുമ്പോഴാണ് നമ്മൾക്ക് പല ചൊറിച്ചിലും അല്ലെങ്കിൽ മറ്റ് അസുഖങ്ങളും ഉണ്ടാകുന്നത്.

നമ്മുടെ ശരീരത്തിൽ ഒരുപാട് ഫംഗസുകൾ ഉണ്ടെങ്കിലും അത് നമ്മുടെ ശരീരത്തെ ദോഷമായി ബാധിക്കാറില്ല. നമ്മുടെ ശരീരത്തിൽ ഫംഗസുകൾ ആവശ്യമായി വരുന്ന അവസ്ഥകളും ഉണ്ട്. നമ്മുടെ ശരീരത്തിൽ ഫംഗസ് ഉള്ളതുപോലെ തന്നെ ബാക്ടീരിയകളും വളരെ കൂടുതലാണ്. ഇതും രണ്ടു തരത്തിലാണ് നമ്മുടെ ശരീരത്തിലുള്ളത് രോഗങ്ങൾ ഉണ്ടാക്കുന്നവയും, നമ്മുടെ ശരീരത്തിന് ഉപകാരമുള്ളവയും.

അമിതമായി ആന്റിബയോട്ടിക് ഉപയോഗിക്കുക, പ്രോ ബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയുന്നത്, രോഗപ്രതിരോധശേഷി നഷ്ടപ്പെടുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ച കുറയുന്നതാണ്. ഇങ്ങനെ നല്ല ബാക്ടീരിയകളുടെ അളവ് കുറയുമ്പോൾ ശരീരത്തിൽ ഫംഗസിന്റെ അളവ് കൂടാൻ കാരണമാകുന്നു. അതുപോലെതന്നെ വൃത്തിയില്ലാത്ത സ്ഥലത്ത് താമസിക്കുന്നത്, പഴകിയ വസ്ത്രങ്ങൾ ഇടുന്നത്, ഉണങ്ങാത്ത വസ്ത്രങ്ങൾ ഇടുന്നത് എന്നിവയൊക്കെ ഫംഗസ് രോഗങ്ങൾ പെട്ടെന്ന് തന്നെ വരുന്നതിന് കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top