എല്ലാ അസുഖങ്ങൾ മാറുന്നതിനും ഭക്ഷണം ഇതുപോലെ കഴിച്ചാൽ മതി.

ഭക്ഷണം നമ്മുടെ ആരോഗ്യത്തിന്റെ പ്രധാനപ്പെട്ട ഒരു ഘടകം ആണെന്ന് എല്ലാവർക്കും അറിയാം. ഒരു വ്യക്തിക്ക് ഒരു ദിവസം ആരോഗ്യത്തോടെ കഴിയാൻ എത്ര കാലറി അല്ലെങ്കിൽ എത്ര ഊർജ്ജം വേണമെന്ന് പലർക്കും അറിയില്ല. ഏകദേശം 2000 മുതൽ 2500 വരെയാണ് ഒരു മനുഷ്യനു വേണ്ടി വരുന്നത്. ഗർഭിണി ആയിട്ടുള്ള സ്ത്രീകളിൽ അത് 3000 വരെ വേണം എന്നാണ്.

ഇങ്ങനെ വരുമ്പോൾ ഒട്ടുമിക്ക ആളുകൾക്കും ഉണ്ടാകുന്ന ഒരു സംശയം ആയിരിക്കും 2000 കാലറി കിട്ടിക്കഴിഞ്ഞാൽ നമ്മൾക്ക് ആരോഗ്യത്തോടെ നിൽക്കാൻ പറ്റുമോ എന്നുള്ളത്. അങ്ങനെ ഊർജ്ജം മാത്രം നമ്മുടെ ശരീരത്തിന് കിട്ടിയിട്ട് കാര്യമില്ല. കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിന് വേണ്ട ന്യൂട്രിയൻസ് വേണം. ഏകദേശം 44 പോഷകഘടകങ്ങളും അതുപോലെതന്നെ ഊർജ്ജവും കൂടി ലഭിച്ചാൽ മാത്രമാണ് ആരോഗ്യത്തോടുകൂടി നിൽക്കാൻ സാധിക്കുക.

ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഏകദേശം ഒരു കോഴിമുട്ടയിൽ വരുന്നത് 50 കലോറി ആണ്. ഒരു ബിസ്ക്കറ്റ് എടുക്കുകയാണെങ്കിലും അതിൽ 50 ആണ് കലോറി വരുന്നത്. എന്നാൽ ഇതു രണ്ടിലെയും പോഷക ഗുണങ്ങൾ വ്യത്യസ്തമായിട്ടാണ് ഇരിക്കുക. ഒരു കോഴിമുട്ട കഴിക്കുമ്പോൾ അതിൽ നിന്നും ധാരാളം പോഷകഘടകങ്ങൾ ലഭിക്കുന്നു എന്നാൽ ബിസ്ക്കറ്റിൽ നിന്ന് അതു ലഭിക്കുകയില്ല.

Pcod, പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ, ഫാറ്റി ലിവർ ഇത്തരത്തിൽപ്പെട്ട എല്ലാ രോഗങ്ങളുടെയും മൂല കാരണം എന്നു പറയുന്നത് ഇൻസുലിന് റെസിസ്റ്റൻസ് ആണ്. ഈ ഇൻസുലിന് റെസിസ്റ്റൻസിനെ നമ്മൾ എങ്ങനെ മറികടക്കണം എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ചെയ്യുന്നതിന് നമ്മൾ ഭക്ഷണമാണ് ക്രമീകരിക്കേണ്ടത്. ഇത് സാധ്യമാക്കുന്നത് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എന്നുള്ള രീതിയിലൂടെയാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top