ഈ കാലത്ത് ആളുകളിൽ പ്രധാനമായി കണ്ടുവരുന്ന പ്രശ്നമാണ് ശരീരത്തിൽ ഉണ്ടാകുന്ന തരിപ്പ് മരവിപ്പ് കടച്ചിൽ എന്നിവ. ഒട്ടുമിക്ക ആളുകളും ഇതെന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് അറിയാതെ പോകുന്നവരാണ്. പ്രധാനമായും ഉണ്ടാകുന്നത് നാഡികളും പേശികളും തമ്മിലുള്ള പ്രവർത്തനങ്ങളിൽ എന്തെങ്കിലും വ്യത്യാസം വരുമ്പോഴാണ്. നാഡികൾക്കുണ്ടാകുന്ന ക്ഷതം ആണ് പ്രധാനമായും തരിപ്പ് ഉണ്ടാകുന്നതിന് കാരണമാകുന്നത്.
നമ്മുടെ കൈകളിലേക്കോ കാലുകളിലേക്ക് പോകുന്ന നാഡികൾ എല്ലുകളുടെ ഇടയിൽ പെടുകയും ഒരു കംപ്രഷൻ ഉണ്ടാവുകയും അത് വഴി നാഡിക്കു ഷതം സംഭവിക്കുന്നതും ആണ് പ്രധാനമായും കൈകാലുകൾക്ക് ഉണ്ടാകുന്ന തരിപ്പ്. ഇങ്ങനത്തെ അസുഖങ്ങൾ പ്രധാനമായി മാറ്റാൻ ഉപയോഗിക്കുന്നത് കംപ്രഷൻ ഉണ്ടായ സ്ഥലത്ത് ഡി കംപ്രഷൻ ചെയ്യുന്നത് വഴിയാണ്. ഇതിനായി പ്രധാനമായും യൂസ് ചെയ്യുന്നത് ട്രാക്ഷൻ, മസിൽ പേശികളിൽ ചെറിയ രീതിയിൽ ചൂട് കൊടുക്കുന്നത്, അൾട്രാസൗണ്ട് യൂസ് ചെയ്യുന്നത്, ഫിസിയോതെറാപ്പി എന്നിവയാണ്.
യോഗ പോലെയുള്ള വ്യായാമമുറകളും ഫിസിയോതെറാപ്പിക്ക് എക്സസൈസുകളും കശേരുകളുടെ ചുറ്റുമുള്ള മസിലുകൾ ശക്തിപ്പെടാൻ വേണ്ടി സഹായിക്കുന്നു.എല്ലാം ബുദ്ധിമുട്ടുകളും ഉണ്ടാവുന്നത് കംപ്രഷൻ കൊണ്ട് മാത്രമല്ല. രണ്ടാമത്തെ പ്രധാന കാരണം എന്നുള്ളത് വൈറ്റമിൻ ബി 12 ന്റെ കുറവാണ്. നാഡികളുടെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ b12. വൈറ്റമിൻ ബി 12ന്റെ പ്രധാന സോഴ്സ് എന്ന് പറയുന്നത് മാംസ ഭക്ഷണങ്ങളും പാല് തൈര് എന്നിവയുമാണ്.
പണ്ടുകാലങ്ങളിൽ പ്രധാനമായും വിറ്റാമിൻ b12 ന്റെ കുറവ് കണ്ടുവന്നിരുന്നത് പച്ചക്കറി മാത്രം കഴിച്ചിരുന്നവരിൽ ആയിരുന്നു എന്നാൽ ഇന്ന് ധാരാളം മാംസം കഴിക്കുന്നവരിൽ പോലും ഇതിന്റെ കുറവ് കണ്ടുവരുന്നു. അതിന്റെ പ്രധാന കാരണം വൈറ്റമിന്റെ ആഗിരണം ശരിയായ രീതിയിൽ ശരീരത്തിൽ നടക്കാത്തത് കൊണ്ടാണ്. ശരീരത്തിന് ഉള്ളിൽ ഉണ്ടാകേണ്ട ആസിഡുകളുടെ കുറവാണ് വൈറ്റമിൻ ബി12 ന്റെ അഗിരണം കുറയുന്നതിന് കാരണമാകുന്നത്.തുടർന്ന് വീഡിയോ കാണുക