50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ അവരുടെ ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധിക്കാനുണ്ട്. നമ്മൾക്കറിയാം 50 വയസ്സ് എന്ന് പറയുമ്പോൾ പീരിയഡ്സ് നിൽക്കുന്ന ഒരു സമയമാണ്.ഇഷ്ട്രജന്റെ ഒരു പ്രൊട്ടക്റ്റീവ് എഫക്ട് നാച്ചുറൽ ആയി തന്നെ സ്ത്രീകൾക്ക് പ്രകൃതി നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾ ശ്രദ്ധിച്ചാൽ അറിയാം 45 50 വയസ്സ് വരെയുള്ള സ്ത്രീകളിൽ ഹാർട്ട് അറ്റാക്ക് സ്ട്രോക്ക്, എന്നിങ്ങനെയുള്ള അസുഖങ്ങൾ കുറവായിരിക്കും.
എന്നാൽ 50 വയസ്സ് കഴിയുന്നതോടുകൂടി ഇഷ്ട്രജന്റെ ഈ ഒരു പ്രൊട്ടക്ഷൻ കഴിയുകയാണ്. ഇത് മെനോപോസ് ആരംഭിക്കുന്നതോടുകൂടിയാണ്. മെനോപോസ് എന്നു പറയുന്നത് പീഡിയഡ്സ് നിൽക്കുന്ന ഒരു അവസ്ഥയാണ്. ആർതവം പെട്ടെന്ന് തന്നെ നിൽക്കുകയല്ല ചെയ്യുക. 50 വയസ്സാകുന്നതിന്റെ അടുത്തേക്ക് ആകുമ്പോൾ ആർത്തവത്തിൽ തുടർച്ച ഇല്ലാതെ വരികയും അങ്ങനെ അങ്ങനെ നിൽക്കുകയാണ് ചെയ്യുക.
ചിലപ്പോൾ ഒരു മാസം ഉണ്ടാകും ചിലപ്പോൾ വരിക രണ്ടുമാസം കഴിഞ്ഞിട്ടോ മൂന്നുമാസം കഴിഞ്ഞിട്ടോ ആകാം. ഇങ്ങനെ ക്രമം തെറ്റിയാണ് ഇതു നിൽക്കുന്നത്. ഇങ്ങനെ ഉണ്ടാകുമ്പോൾ പല അസുഖങ്ങളും നമ്മൾക്ക് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. മെറ്റബോളിക് അസുഖങ്ങൾ ആയ ഷുഗർ, ഹൈപ്പർ ടെൻഷൻ, തൈറോയ്ഡ്, മറ്റുതരത്തിലുള്ള പ്രശ്നങ്ങൾ, അമിതവണ്ണം, എല്ലുകളുടെ ബലം കുറഞ്ഞു പോകുന്ന അവസ്ഥ.
എന്നെ ഇങ്ങനെയുള്ള അസുഖങ്ങൾ കൂടിക്കൂടി വന്ന് അവസ്ഥ മോശമാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ 50 കഴിഞ്ഞ സ്ത്രീകൾ ഒരു ബോഡി ചെക്കപ്പ് ചെയ്തു നോക്കുകയോ അല്ലെങ്കിൽ കുറച്ചുനാളുകൾ കഴിയുമ്പോൾ കൃത്യമായിട്ടുള്ള ഇടവേളകളിൽ ചെയ്തു നോക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ചും ഷുഗർ ലെവൽ കൊളസ്ട്രോൾ ലെവൽ ബി പി ലെവൽ തൈറോയ്ഡ് ഹോർമോണുകളുടെ ലെവലുകൾ എന്നിവ എന്തായാലും നോക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.